അക്ബറും നെവിനും ഡീൽ കളി; പണച്ചെക്ക് അക്ബറിന് കൈമാറി നെവിൻ
അക്ബറും നെവിനും ഡീൽ കളി; പണച്ചെക്ക് അക്ബറിന് കൈമാറി നെവിൻ, സമ്മതം മൂളി ബിഗ് ബോസ്. Bigg Boss Malayalam Season 7

വെറൈറ്റി ടാസ്ക്
ബിഗ് ബോസ് മലയാളത്തിൽ പഴയ സീസണുകൾ പോലെയല്ല ഇത്തവണത്തെ മണി ബോക്സ് ടാസ്ക്. ഇത്തവണ ടാസ്ക് കുറച്ച് വെറൈറ്റി ആണ്.
ടാസ്ക് ഇങ്ങനെ
ആക്ടിവിറ്റി ഏരിയയിൽ നിന്ന് ഇടിയുടെയും മഴയുടെയും ശബ്ദം കേൾക്കുമ്പോൾ ഓരോ മത്സരാർത്ഥികളും ഓടിച്ചെന്ന് മാക്സിമം പണം കൈക്കലാക്കാൻ ശ്രമിക്കുക. ഇങ്ങനെ കിട്ടുന്ന തുക വിന്നറിന്റെ സമ്മാനത്തുകയിൽ നിന്ന് കുറയ്ക്കപ്പെടും. ഇതാണ് ടാസ്ക്.
നെവിന് കിട്ടിയത് ഏഴിന്റെ പണി
അതേസമയം നെവിന് മണി ബോക്സ് ടാസ്കിൽ പങ്കെടുക്കാനാകില്ല എന്ന് ബിഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു. മോഹൻലാൽ നെവിന് നൽകിയ പണിഷ്മെന്റാണ് ഇത്.
ടാസ്കിൽ പങ്കെടുത്ത് നെവിൻ
എന്നാൽ അത് കേൾക്കാതെ നെവിൻ ടാസ്കിൽ പങ്കെടുക്കുകയായിരുന്നു. ബിഗ് ബോസ് നോട്ടുകൾ പറത്തിയപ്പോൾ മത്സരാർത്ഥികളെല്ലാം പണം വാരിക്കൂട്ടാൻ ശ്രമിച്ചു. നെവിനും ഇതിൽ പങ്കെടുത്തു.
വിമർശിച്ച് പ്രേക്ഷകർ
ആദ്യം കിട്ടിയ തുക നെവിൻ അനീഷ്, അക്ബർ, ആദില, നൂറ, അനുമോൾ എന്നിവർക്ക് വീതിച്ച് നൽകി. പ്രേക്ഷകരിൽ നിന്ന് ഇക്കാര്യത്തിൽ വിമർശനം വരുന്നുണ്ട്.
പണച്ചെക്ക് കൈക്കലാക്കി നെവിൻ
അടുത്ത ടാസ്കിലും നെവിൻ നൈസായി പണച്ചെക്ക് എടുത്തു. ഈ ചെക്ക് അക്ബറിന് കൊടുക്കുകയും ചെയ്തു. ബെൽ കേട്ട് നെവിൻ വെറുതെ സ്റ്റോർ റൂമിൽ കയറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്. അത് നെവിൻ ഉടനെ പോക്കറ്റിൽ ആക്കുകയായിരുന്നു.
ഡീലാക്കി അക്ബറും നെവിനും
നെവിൻ കിട്ടിയ ക്യാഷ് അക്ബറിനെ ഏൽപ്പിച്ചെങ്കിലും അക്ബർ പുറത്ത് വന്നിട്ട് നെവിന് തിരിച്ച് കൊടുക്കാം എന്നാണ് ഇരുവർക്കുമിടയിലുള്ള ഡീൽ . എന്നാൽ പ്രേക്ഷകർ ഇതിനെ വിമർശിച്ചിട്ടുണ്ട്. സഹമത്സരാർത്ഥികൾ ഇതിനെതിരെ പരാതി നൽകണമെന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ