മോഹൻലാലിന്റെ വാക്ക് ധിക്കരിച്ച് മണി ടാസ്കിൽ പങ്കെടുത്ത് നെവിൻ
മോഹൻലാലിന്റെ വാക്ക് ധിക്കരിച്ച് മണി ടാസ്കിൽ പങ്കെടുത്ത് നെവിൻ. പ്രതിഷേധമറിയിച്ച് മത്സരാർത്ഥികൾ. Bigg Boss Malayalam Season 7

ആര്യൻ പുറത്ത്
പ്രേക്ഷകരെ ഞെട്ടിക്കും തരത്തിലുള്ള എവിക്ഷനാണ് ഇന്നലെ ബിഗ് ബോസ് ഹൗസിൽ നടന്നത്. ആര്യൻ പുറത്തായിരുന്നു.
പ്രേക്ഷകവിധി
കഴിഞ്ഞ ആഴ്ച വീട്ടിൽ നടന്ന പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കിയത് നെവിൻ ആയിട്ട് പോലും പ്രേക്ഷകവിധി പ്രകാരം നെവിൻ ഹൗസിൽ തുടരുകയാണുണ്ടായത്.
ബിഗ് ബോസ് അനൗൺസ്‌മെന്റ്
ഇനി നെവിന്റെ വെറുപ്പിക്കൽ പണികളോ, സ്വഭാവമോ ഹൗസിലെ മത്സരാര്ഥികളോട് കാണിക്കുകയാണെങ്കിൽ നെവിനെ ആ നിമിഷം ഹൗസിൽ നിന്ന് പുറത്താക്കുമെന്ന് ബിഗ് ബോസ് അനൗൺസ് ചെയ്തിരുന്നു.
നെവിന്റെ സ്ട്രാറ്റജികൾ
നെവിൻ ഈ ആഴ്ചയും ഹൗസിൽ തുടരുമെന്ന് അറിഞ്ഞതോടെ നെവിന്റെ ഇനിയുള്ള ഗെയിം സ്ട്രാറ്റജികൾ ഉറ്റു നോക്കുകയാണ് പ്രേക്ഷകർ.
മോഹൻലാലിന്റെ വാക്കുകൾ
അതേസമയം ഈ ആഴ്ചയിലെ മണി ടാസ്കിൽ നെവിന് പങ്കെടുക്കാൻ കഴിയില്ലെന്ന് മോഹൻലാൽ ഇന്നലെ പറഞ്ഞിരുന്നു.
പ്രോമോ വീഡിയോ
മണി ടാസ്കിൽ നെവിനോട് പങ്കെടുക്കാൻ കഴിയില്ലെന്ന് ബിഗ് ബോസ് അനൗൺസ് ചെയ്തിട്ടും മോഹൻലാൽ പറഞ്ഞിട്ടും നെവിൻ ടാസ്കിൽ പങ്കെടുക്കുകയും മറ്റ് മത്സരാർത്ഥികൾ അതിനെ എതിർക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രോമോ വീഡിയോയിലൂടെ പുറത്ത് വന്നിട്ടുള്ളത്.
അക്ഷമരായി പ്രേക്ഷകർ
സംഭവം എന്താണെന്ന് അറിയാൻ എപ്പിസോഡ് വരുന്നത് വരെ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ