'പെട്ട് പോയില്ലേ ചേട്ടാ...'നൂറയുടെ മറുപടിയിൽ ഞെട്ടി ആദില
തനിക്ക് സഹിക്കാൻ വയ്യെന്ന് അനീഷ്; ആദിലയെ പൊരിച്ച് മോഹൻലാൽ

ചർച്ച
ബി ബി ഹൗസിൽ തുടക്കം മുതൽക്ക് തന്നെ ഹൗസിൽ വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളാണ് ആദിലയും നൂറയും.
മത്സരം
തനിച്ച് മത്സരിച്ച് തുടങ്ങിയപ്പോഴാണ് ഇരുവരും കളത്തിലിറങ്ങി കളിച്ചു തുടങ്ങിയത്.
ഷോർട് ടംബേർഡ്
ആദില പൊതുവിൽ ഷോർട് ടംബേർഡ് ആണ്. നൂറയാണ് ആദിലയുടെ ദേഷ്യത്തെ ഒരു പരിധി വരെ കണ്ട്രോൾ ചെയ്യുന്നത്.
വെറുപ്പിക്കൽ
എന്നാൽ ഈ കഴിഞ്ഞ ആഴ്ച ആദില ഹൗസിൽ കാണിച്ച് കൂട്ടിയതെല്ലാം ഭയങ്കര ബോറായിരുന്നു. അനാവശ്യമായി അനീഷിന്റെ പുറകെ നടന്ന് വെറുപ്പിക്കുക തന്നെയായിരുന്നു മെയിൻ ഹോബി. എങ്ങനെയാണ് ആദിലയെ സഹിക്കുന്നതെന്ന് നൂറയോട് മോഹൻലാൽ ചോദിച്ചപ്പോൾ, 'വീട്ടിലും ഇങ്ങനെ തന്നെയാണ്, എന്ത് ചെയ്യാനാ പെട്ട് പോയില്ലേ' എന്നാണ് തമാശ രൂപേണ നൂറ മറുപടി പറയുന്നത്.
മറുപടികൾ
മോഹൻലാൽ ആദിലയോട് ഇക്കാര്യം ചോദിച്ചപ്പോൾ തമാശയാണ് എല്ലാം എന്നായിരുന്നു ആദിലയുടെ മറുപടി. തനിക്ക് ബുദ്ധിമുട്ടാണെന്ന് അനീഷ് പറയുകയും ചെയ്തു.
അഭിപ്രായങ്ങൾ
അനീഷിന്റെയും ആദിലയുടെയും വഴക്ക് ബോർ ആവുന്നുണ്ടെന്ന് ഷാനവാസ് ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടിയപ്പോൾ അനീഷിന് തമാശകൾ മനസ്സിലാവുന്നില്ല എന്നാണ് സാബുമാൻ പറഞ്ഞത്.
ഉപദേശം
എന്തായാലും ആദിലയുടെ അനാവശ്യ ദേഷ്യവും വാശിയും ഉപേക്ഷിക്കാനും തമാശകളെ അനീഷ് തമാശകളായിത്തന്നെ ഉൾക്കൊള്ളട്ടെ എന്ന് പറഞ്ഞുമാണ് മോഹൻലാൽ ഈ വിഷയം അവസാനിപ്പിച്ചത്.