എന്തുകൊണ്ട് ഇത്രയും നോമിനേഷൻ? ഭംഗിയുള്ള ആളായതൊക്കെ കൊണ്ടാകുമെന്ന് റിതു മന്ത്ര

First Published Feb 23, 2021, 12:51 AM IST

ബിഗ് ബോസില്‍ ആദ്യത്തെ എലിമിനേഷൻ പ്രക്രിയയ്‍ക്ക് തുടക്കമായിരിക്കുകയാണ്. ഓരോരുത്തരും അവരവര്‍ പുറത്തുപോകാൻ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ പറഞ്ഞു. ചിലരെ കുറിച്ച് ചിലര്‍ക്കുള്ള അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞു. ഇന്ന് ക്യാപ്റ്റൻ സൂര്യയെ നോമിനേറ്റ് ചെയ്യാൻ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി വന്ന ഫിറോസ് ഖാനും സജ്‍നയും മിഷേലിനും നോമിനേഷൻ ചെയ്യാനും അധികാരമുണ്ടായിരുന്നില്ല. ഇന്ന് ഏറ്റവും കൂടുതല്‍ നോമിനേഷൻ ലഭിച്ച റിതു മന്ത്ര എന്തുകൊണ്ടായിരിക്കും അങ്ങനെ വന്നത് എന്ന് അഡോണിയോടും മറ്റുള്ളവരോടും സംസാരിച്ചു.