- Home
- Entertainment
- Bigg Boss Malayalam
- അറുപത് ദിവസത്തോളം നീണ്ട യാത്രയ്ക്ക് ഒടുവിൽ ബിഗ് ബോസ് ഹൗസിൽ നിന്നും മടങ്ങി സാബുമാൻ
അറുപത് ദിവസത്തോളം നീണ്ട യാത്രയ്ക്ക് ഒടുവിൽ ബിഗ് ബോസ് ഹൗസിൽ നിന്നും മടങ്ങി സാബുമാൻ
ബിഗ് ബോസ് ഹൗസിൽ നിന്നും മടങ്ങി സാബുമാൻ

ഗ്രാൻഡ് ഫിനാലേയ്ക്ക് ഒരാഴ്ച മാത്രം
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാന്റ് ഫിനാലേയ്ക്ക് ഇനി വെറും ഏഴ് ദിവസം മാത്രമാണ് ബാക്കി. ഇതോട് അനുബന്ധിച്ച അവസാനത്തെ വീക്കെന്റ് എവിക്ഷനും ഇന്നലെ നടന്നിരിക്കുകയാണ്.
എവിക്റ്റായി സാബുമാൻ
വൈൽഡ് കാർഡായി എത്തിയ സാബുമാൻ ആണ് ബിഗ് ബോസ് ഹൗസിനോട് ഇന്നലെ വിട പറഞ്ഞിരിക്കുന്നത്. അറുപത് ദിവസത്തോളം നീണ്ട യാത്രയ്ക്ക് ഒടുവിലായിരുന്നു സാബുമാന്റെ മടക്കം.
മോഹൻലാലിന്റെ ചോദ്യം
എവിക്ഷന് പിന്നാലെ സ്റ്റേജിലെത്തിയ സാബുമാനോട് നിരവധി ചോദ്യങ്ങൾ മോഹൻലാൽ ചോദിക്കുന്നുണ്ട്. എല്ലാറ്റിനും പതിവ് പോലെ നിറചിരിയോടെ തന്നെയാണ് സാബുമാൻ മറുപടി നൽകുന്നതും. എന്തുപറ്റി ഈ ആഴ്ച വളരെ ഡൾ ആയിരുന്നു. അങ്ങനെ തോന്നിയോ ? എന്നായിരുന്നു മോഹൻലാലിന്റെ ആദ്യ ചോദ്യം.
സാബുമാന്റെ മറുപടി
"എനിക്ക് ചെറുതായിട്ട് ഡള്ളായിട്ട് തോന്നി. ഔട്ട് ഓഫ് ദ കൺഫെർട് സോൺ ആയിരുന്നു എനിക്കിവിടെ. എല്ലാവർക്കും മത്സരവും ആ മൈന്റ് സെറ്റും. എന്ത് പറയാനാ. ഒട്ടും ഈസി ആയിട്ടുള്ള കാര്യമല്ല ബിഗ് ബോസ്. വളരെ പാടായിരുന്നു. പിന്നെ പതുക്കെ പതുക്കെ ഞാൻ ശീലിച്ച് വന്നു. ഇത്രയും ദിവസം ഞാൻ നിന്നു. അതാണ് ഞാനും അലോചിക്കുന്നത്. എത്രയും കാലം പ്രേക്ഷകർ പിന്തുണച്ചു. ഒരുപാട് നന്ദി", എന്ന് ആയിരുന്നു സാബുമാന്റെ മറുപടി.
'തന്നെക്കാൾ ആഗ്രഹം അച്ഛനായിരുന്നു'
എന്റർടെയ്ൻമെന്റ് ഫീൽഡിൽ ആയതു കൊണ്ട് ബിഗ് ബോസിൽ വരണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും തന്നെക്കാൾ ആഗ്രഹമായിരുന്നു അച്ഛനെന്നും സാബുമാൻ കൂട്ടിച്ചേർത്തിരുന്നു.
ആരാവും വിജയി ?
എന്തായാലും ഇനി ഈ സീസണിൽ ഫിനാലെ വീക്ക് ആണ്. പ്രേക്ഷകർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക.
കാത്തിരിപ്പോടെ പ്രേക്ഷകർ
ഏറ്റവുമൊടുവിൽ ആരാണ് കപ്പടിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ