'ഉറങ്ങുമ്പോള്‍ വിളിച്ചു, തുണി മുക്കിവെച്ചു', സജ്‍നയുടെ പരാതികളില്‍ പൊറുതിമുട്ടി ബിഗ് ബോസ് മത്സരാര്‍ഥികള്‍

First Published Feb 27, 2021, 12:32 AM IST

ബിഗ് ബോസില്‍ ആദ്യത്തെ ആഴ്‍ച വലിയ പ്രശ്‍നങ്ങളൊന്നുമില്ലാതെ പോയിയെന്നാണ് പൊതു അഭിപ്രായം. ചെറിയ പ്രശ്‍നങ്ങളുണ്ടെങ്കിലും എല്ലാവരും വീട്ടിലെന്നപോലെ ഒത്തൊരുമിച്ചാണെന്നും മറ്റുള്ളവരെ പരിഗണിക്കുന്നുവെന്നും  പ്രേക്ഷകര്‍ക്കും തോന്നിയിരുന്നു. ആദ്യമായി ഇത്തവണ വൈല്‍ഡ് എൻട്രിയില്‍ മൂന്ന് പേര്‍ കൂടി വന്നതോടെ ബിഗ് ബോസില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകാൻ തുടങ്ങി. ഏറ്റവും ഒടുവിലത്തെ എപ്പിസോഡിലും മത്സരാര്‍ഥികള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഇന്നത്തെ മിക്ക തര്‍ക്കങ്ങളിലും സജ്‍നയായിരുന്നു ഒരു വശത്തുണ്ടായിരുന്നത്. മജ്‍സിയയുമായും സൂര്യയുമായുമായിരുന്നു ഇന്ന് സജ്‍നയുടെ പ്രധാന തര്‍ക്കം.