അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്ന് സജ്‍ന, എന്തൊരു കള്ളക്കണ്ണീരും അഭിനയവുമെന്ന് മജ്‍സിയയും സന്ധ്യാ മനോജും

First Published Feb 26, 2021, 1:39 AM IST

ഫിറോസ് ഖാനും സജ്‍നയും മറ്റുള്ളവരും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു ഏറ്റവും ഒടുവിലത്തെ ബിഗ് ബോസിന്റെ ഭൂരിഭാഗവും. ഭാഗ്യലക്ഷ്‍മിയുമായിട്ടുള്ള ഒരു വിഷയത്തെ ചുറ്റിപ്പറ്റിയായിരുന്നു തുടക്കം. തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ഫിറോസ് ഖാൻ പറയുന്നത് ശരിയല്ലെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. ആരും ആരെയും ഒറ്റപ്പെടുത്തുന്നില്ല എന്നും കിടിലൻ ഫിറോസ് പറഞ്ഞു. എന്നാല്‍ തനിക്ക് എതിരെ അമ്പുകള്‍ വരുമ്പോള്‍ അത് എടുത്ത് ഉമ്മ വയ്‍ക്കാൻ തനിക്ക് ആകില്ലെന്ന് ഫിറോസ് ഖാൻ പറഞ്ഞു. മറ്റൊരാള്‍ പറയാത്ത കാര്യം പറഞ്ഞെന്ന് വരുത്തുന്നത് ശരിയല്ലെന്ന് അനൂപ് കൃഷ്‍ണൻ ശബ്‍ദമുയര്‍ത്തുകയും സജ്‍ന കള്ളം പറയുകയാണ് എന്ന് സന്ധ്യാ മനോജും മജ്‍സിയയും സാക്ഷ്യപ്പെടുത്തുകയും അടക്കമുള്ള രംഗങ്ങളാണ് ഏറ്റവും ഒടുവിലത്തെ ബിഗ് ബോസിലുണ്ടായത്.