വൈൽഡ് കാർഡായെത്തി, സോഷ്യൽ മീഡിയ ഹേറ്റ് വാങ്ങി ലക്ഷ്മി
ഇതെന്ത് ചീപ് ഗെയിം... ലക്ഷ്മിയെ വലിച്ച് കീറി സോഷ്യൽ മീഡിയ

വിമർശനം
ബിഗ് ബോസ് സീസൺ 7 ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയ ലക്ഷ്മിക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം കടുക്കുകയാണ്.
ആരോപണം
ആദിലയ്ക്കും നൂറയ്ക്കുമെതിരെ ലക്ഷ്മി നടത്തിയ പരാമർശവും, മസ്താനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒണിയൽ സാബുവിനെതിരെ നടത്തിയ ആരോപണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച .
ബോസ്സി ലേഡി
പൊതുവിൽ ബോസ്സി സ്വഭാവമുള്ള ലക്ഷ്മിയെ ഹൗസിൽ ആർക്കും വലിയ താൽപ്പര്യം പോര.
നെഗറ്റീവ് ഇമേജ്
ലക്ഷ്മിയും അക്ബറും തമ്മിലുള്ള വാക്കേറ്റത്തിനിടയ്ക്ക് ലക്ഷ്മി ആദില നൂറ എന്നിവർക്കെതിരെ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ നെഗറ്റീവ് ഇമേജ് ആണ് ലക്ഷ്മിക്ക് ഉണ്ടാക്കിയത്.
പ്രൈവറ്റ് ടു പബ്ലിക്
അതോടൊപ്പം മസ്താനി ഒനീലിനോട് ബാഡ് ടച്ച് വിഷയം വളരെ പ്രൈവറ്റ് ആയി ചോദിക്കാമെന്ന് കരുതിയിരുന്ന സംഭവം ലക്ഷ്‍മി ഇടപെട്ട് ആകെ പബ്ലിക് ആക്കി.
തെറ്റിദ്ധാരണ
മസ്താനിയും ഒനീലും തമ്മിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ പറഞ്ഞ് തീർത്തപ്പോഴും ലക്ഷ്മി അതിൽ തന്നെ കടിച്ച് തൂങ്ങി നിൽക്കുന്ന കാഴ്‍ചയാണ് കണ്ടത്.
കണ്ടന്റ്
മസ്താനിയുടെ പ്രശ്നം ഒരു കണ്ടന്റ് ആക്കി ലക്ഷ്മി ഉപയോഗിച്ചു എന്നാണ് സോഷ്യൽ മീഡിയ പരക്കെ ചർച്ച.