'എന്റെ സ്‍നേഹം കണ്ടില്ലെന്ന് നടിക്കല്ലേ മണിക്കുട്ടാ', കണ്ണുകള്‍ കൊണ്ടും പ്രണയം പറഞ്ഞെന്ന് സൂര്യ

First Published Mar 17, 2021, 11:39 PM IST

മണിക്കുട്ടനോട് തനിക്ക് പ്രണയമുണ്ടെന്ന് സൂര്യ സൂചന നല്‍കിയിരുന്നു. ഒരു ടാസ്‍കിന്റെ ഭാഗമായി സൂര്യ  പ്രണയലേഖനമായി ഒരു കവിതയും മണിക്കുട്ടന് നല്‍കിയിരുന്നു. മോഹൻലാല്‍ സൂര്യയെ കൊണ്ടു കവിത വായിപ്പിക്കുയും ചെയ്‍തിരുന്നു. ഇന്നും പ്രണയത്തെ കുറിച്ച് മണിക്കുട്ടനും സൂര്യയും തമ്മില്‍ സംസാരിക്കുന്നത് ബിഗ് ബോസില്‍ കണ്ടു. മറ്റുള്ളവര്‍ തങ്ങള്‍ പ്രണയത്തിലാണ് എന്ന കാര്യത്തെ കുറിച്ച് സംസാരിക്കുന്നതായാണ് മണിക്കുട്ടൻ പറഞ്ഞത്. എന്നാല്‍ മണിക്കുട്ടൻ പോയതിന് ശേഷം തനിക്ക് ഇഷ്‍ടമാണ് എന്ന് പലതവണ സൂര്യ ഒറ്റയ്‍ക്ക് പറയുന്നതും കാണാമായിരുന്നു.