കൊവിഡ് പ്രതിസന്ധിക്കിടെ ഒരു മലയാള സിനിമ കൂടി പൂര്‍ത്തിയായി; 'ആനന്ദക്കല്യാണം' വരുന്നു

First Published 18, Sep 2020, 6:17 PM

കൊവിഡ് പ്രതിസന്ധിയില്‍ ഉലഞ്ഞുപോയെങ്കിലും കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു സിനിമാലോകം. ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്ന മുറയ്ക്ക് കര്‍ശന നിബന്ധനകളോടെ ചിത്രീകരണങ്ങള്‍ ആരംഭിക്കുകയും പുതിയ സിനിമകള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു മലയാള സിനിമ കൂടി ജോലികള്‍ പൂര്‍ത്തിയാക്കി തയ്യാറായിവരുന്നു. നവാഗതനായ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ആനന്ദക്കല്യാണം' എന്ന ചിത്രമാണിത്. ഭൂരിഭാഗം ചിത്രീകരണവും ലോക്ക് ഡൗണിന് മുന്‍പ് നടത്തിയിരുന്നു ചിത്രത്തിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ഈയിടെയാണ് പൂര്‍ത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നതും ലോക്ക് ഡൗണ്‍ കാലയളവില്‍ത്തന്നെ.

അഷ്‍കര്‍ സൗദാനും പുതുമുഖനടി അര്‍ച്ചനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാന്‍ ആണ്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം.

വിവിധ  ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടുന്ന ചിത്രം കൂടിയാണ് ആനന്ദക്കല്യാണം. രാജേഷ്ബാബു കെ ആണ് സംഗീതം. ഗാനരചന നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ, ബീബ കെ.നാഥ്, സജിത മുരളിധരൻ എന്നിവര്‍.

ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍

ഛായാഗ്രഹണം ഉണ്ണി കെ മേനോന്‍, എഡിറ്റിങ്- അമൃത്

ആക്ഷന്‍ കൊറിയോഗ്രഫി ബ്രൂസ്‍ലി രാജേഷ്, പിആര്‍ഒ പി ആര്‍ സുമേരന്‍

റാസ് മൂവിസ് ആണ് ചിത്രത്തിന്‍റെ വിതരണം

റാസ് മൂവിസ് ആണ് ചിത്രത്തിന്‍റെ വിതരണം

loader