- Home
- Entertainment
- News (Entertainment)
- ബേസിലും ഉണ്ട്; പരാശക്തി ജനുവരി 10ന് തിയറ്ററിൽ, പ്രതീക്ഷയില്‍ ശിവകാർത്തികേയനും ടീമും
ബേസിലും ഉണ്ട്; പരാശക്തി ജനുവരി 10ന് തിയറ്ററിൽ, പ്രതീക്ഷയില്‍ ശിവകാർത്തികേയനും ടീമും
ജനനായകൻ സെൻസറിംഗ് പ്രശ്നം ഒരുവശത്ത് നടക്കുന്നതിനിടെ ശിവകാർത്തികേയന്റെ പരാശക്തി തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചിത്രം ജനുവരി 10ന് റിലീസ് ചെയ്യും. സുധ കൊങ്കര സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷന്റെ ഭാഗമായി ടീം പരാശക്തി കേരളത്തിൽ എത്തിയിരുന്നു.

പരാശക്തി ജനുവരി 10ന്
ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ മുരളി ശ്രീലീല എന്നിവരാണ് പ്രസ് മീറ്റില്‍ പങ്കെടുക്കാനായി എത്തിയത്.
പരാശക്തി ജനുവരി 10ന്
ശ്രീലീലയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.
പരാശക്തി ജനുവരി 10ന്
പരാശക്തിയില്‍ മലയാളത്തിന്‍റെ പ്രിയ താരം ബേസില്‍ ജോസഫും പ്രധാന വേഷത്തിലുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ വെളിപ്പെടുത്തി.
പരാശക്തി ജനുവരി 10ന്
‘എല്ലാവരാലും ഇഷ്‍ടപ്പെടുന്ന ആ മനുഷ്യൻ, എന്റെ പ്രിയപ്പെട്ട സുഹൃത്ത് ബേസില്‍ ജോസഫ് പരാശക്തിയിലുണ്ട്’, എന്നായിരുന്നു ശിവകാര്‍ത്തികേയന്‍റെ വാക്കുകള്‍.
പരാശക്തി ജനുവരി 10ന്
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കിയിട്ടുണ്ട്. വില്ലന്‍ വേഷത്തില്‍ രവി ചിത്രത്തില്‍ എത്തുന്നത്.
പരാശക്തി ജനുവരി 10ന്
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്.
പരാശക്തി ജനുവരി 10ന്
ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
പരാശക്തി ജനുവരി 10ന്
ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഇരുപത്തി അഞ്ചാമത്തെ സിനിമ കൂടിയാണ് പരാശക്തി.
പരാശക്തി ജനുവരി 10ന്
ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് നടന്ന പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്.
പരാശക്തി ജനുവരി 10ന്
വിദ്യാർത്ഥി പ്രതിഷേധങ്ങളെയും ദ്രാവിഡ സർക്കാരിന്റെ ഉദയത്തിലേക്ക് നയിച്ച രാഷ്ട്രീയ കാലാവസ്ഥയെയും ചിത്രീകരിക്കുന്നതാണ് ചിത്രം.
പരാശക്തി ജനുവരി 10ന്
വിജയ് ചിത്രം ജനനായകനുമായി ക്ലാഷ് റിലീസ് വച്ച സിനിമ കൂടിയാണ് പരാശക്തി. ഇതിന്‍റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ പരാശക്തിക്ക് നേരിടേണ്ടി വന്നു.
പരാശക്തി ജനുവരി 10ന്
തമിഴ് സിനിമയ്ക്ക് പരമ്പരാഗതമായി പൊങ്കൽ ഒരു പീക്ക് സീസണാണ്. തിയേറ്ററുകൾ നിറയുന്ന ഉത്സവകാലമായതുകൊണ്ടു തന്നെ മത്സരവും സ്വാഭാവികം. എന്നാൽ ജനുവരി പതിനാലിന് പ്രഖ്യാപിച്ചിരുന്ന പരാശക്തിയുടെ റിലീസ് അപ്രതീക്ഷിതമായി ജനുവരി പത്തിലേയ്ക്ക് മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പരാശക്തി ജനുവരി 10ന്
ഒടുവില്‍ സെന്‍സറിംഗ് കുരുക്കില്‍ പെട്ട് ജനനായകന്‍റെ റിലീസ് മാറ്റി വയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഇത് പരാശക്തിക്ക് നിലവില്‍ ഗുണം ചെയ്തിട്ടുണ്ട്.
പരാശക്തി ജനുവരി 10ന്
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ അടുത്ത അനുയായി പറയപ്പെടുന്ന ആകാശ് ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ഡോൺ പിക്‌ചേഴ്‌സാണ് പരാശക്തിയുടെ നിർമ്മാണം. ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള റെഡ് ജയിൻ്റ് മൂവീസ് ആണ് വിതരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

