അമിതാഭ് ബച്ചൻ സിനിമയ്‍ക്കായി തമിഴ് ആരാധകര്‍- ഫോട്ടോകള്‍

First Published 16, Jun 2020, 11:57 PM

രാജ്യത്തെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. രാജ്യത്തിനകത്തും പുറത്തുമൊക്കെ ഒട്ടേറെ ആരാധകരുള്ള നടൻ. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  ഹിന്ദി സിനിമാ ലോകത്തെ മുടിചൂടാമന്നനായി തുടരുന്ന അമിതാഭ് ബച്ചൻ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം കാണ്ഡഹാര്‍ എന്ന സിനിമയില്‍. ഇപ്പോള്‍ തമിഴ്‍നാട്ടുകാരാണ് അമിതാഭ് ബച്ചനെ സ്വന്തം ഭാഷയിലുള്ള സിനിമയില്‍ കാണാൻ ആഗ്രഹിക്കുന്നത്.  ഉയര്‍ന്ധ മനിതൻ എന്ന തമിഴ് സിനിമയില്‍ അമിതാഭ് ബച്ചൻ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ ആവേശത്തോടെ സ്വീകരിച്ച തമിഴ് സിനിമ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്.

എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

അമിതാഭ് ബച്ചനും എസ് ജെ സൂര്യയും അച്ഛനും മകനുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ തമിഴ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇളയരാജയാണ്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിട്ടാണ് ഉയര്‍ന്ധ മനിതൻ ഒരുക്കുന്നത്.

അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത് തമിള്‍വന്നൻ ആണ്. സിനിമ എന്നാകും തിയറ്ററുകളിലെത്തുകയെന്നതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഇതിഹാസ നായകൻ ശിവാജി ഗണേശൻ നായകനായി 1968ല്‍ ഉയര്‍ന്ധ മനിതൻ എന്ന പേരില്‍ ഒരു സിനിമ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ആര്‍ കൃഷ്‍ണനും എസ് പഞ്ചുവും ചേര്‍ന്ന് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റുമായിരുന്നു.

loader