ഫിറ്റ്‍നെസില്‍ വിട്ടുവീഴ്‍ചയില്ലാതെ എമി ജാക്സണ്‍- ഫോട്ടോകള്‍
ബോളിവുഡിലും ശ്രദ്ധ നേടിയ ബ്രിട്ടിഷ് നടിയാണ് എമി ജാക്സണ്‍. മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയായിരുന്നു എമി ജാക്സണ്‍ ഇന്ത്യൻ വെള്ളിത്തിരയിലെത്തിയത്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുണ്ട് എമി ജാക്സണ്‍. ഇപോഴിതാ ഫിറ്റ്‍നെസില്‍ ശ്രദ്ധ കാട്ടുന്ന എമി ജാക്സണിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. എമി ജാക്സണ്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫിറ്റ്‍നെസില്‍ വിട്ടുവീഴ്‍ചയില്ലെന്ന് ഫോട്ടോകളിലൂടെ പറയുകയാണ് എമി ജാക്സണ്‍.
ആര്യയുടെ നായികയായി അഭിനയിച്ച മദ്രാസിപട്ടണമാണ് എമി ജാക്സണിന്റെ ആദ്യ ഇന്ത്യൻ ചിത്രം.
ഷങ്കര്‍ സംവിധാനം ചെയ്‍ത 2.0 എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയായും എമി ജാക്സണ്‍ അഭിനയിച്ചു.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാനും എമി ജാക്സണ് സാധിച്ചു.
ഫിറ്റ്‍നെസില്‍ കാട്ടുന്ന ശ്രദ്ധ കൊണ്ടും ആരാധകരുടെ സംസാരവിഷമായി മാറാൻ എമി ജാക്സണ് കഴിഞ്ഞിട്ടുണ്ട്.
എമി ജാക്സണ്‍ തന്നെയാണ് തന്റെ ഫിറ്റ്‍നസ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുള്ളത്.
ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ഫോട്ടോയിലും ഫിറ്റ്‍നെസിന് താൻ എത്ര പ്രാധാന്യം കൊടുക്കാറുണ്ട് എന്ന് വ്യക്തമാക്കുകയാണ് എമി ജാക്സണ്‍.
ധ്യാനവും തന്റെ ആരോഗ്യത്തില്‍ വളരെ പങ്കുവഹിച്ചിട്ടുണ്ടെന്ന് എമി ജാക്സണ്‍ പറയുന്നു.
ആകാര സൗന്ദര്യത്തില്‍ എമി ജാക്സണ്‍ കാട്ടുന്ന ശ്രദ്ധയെ എല്ലാവരും അഭിനന്ദിക്കാറുമുണ്ട്.
യോഗ ചെയ്യുന്ന ഫോട്ടോകളും എമി ജാക്സണ്‍ പങ്കുവയ്‍ക്കാറുണ്ട്.