കപ്പ് കേക്ക് ബിസിനസുമായി മക്കള്‍, സന്തോഷം പങ്കുവെച്ച് ഫോട്ടോകളുമായി മധുബാല
കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട നടിയാണ് മധുബാല. ഇപ്പോഴിതാ മക്കള്‍ കപ്പ് ബിസിനസ് തുടങ്ങിയ വിശേഷം അറിയിച്ച് മധുബാല പങ്കുവെച്ച ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കിയ, അമേയ എന്നീ രണ്ട് മക്കള്‍ കപ്പ് ബിസിനസ് തുടങ്ങിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് മധുബാല.
ബിസിനസുകാരൻ ആനന്ദ് ഷായാണ് മധുബാലയുടെ ഭര്‍ത്താവ്.
കെ ബാലചന്ദര്‍ സംവിധാനം ചെയ്‍ത അഴകനിലൂടെയാണ് മധുബാല വെള്ളിത്തിരയില്‍ എത്തുന്നത്.
സംഗീത് ശിവന്റെ സൂപ്പര്‍ ഹിറ്റ് മോഹൻലാല്‍ ചിത്രമായ യോദ്ധയില്‍ നായികയായിരുന്നത് മധുബാലയാണ്.
തമിഴിനും മലയാളത്തിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഒട്ടേറെ സിനിമകളില്‍ മധുബാല അഭിനയിച്ചിട്ടുണ്ട്.
മധുബാല മക്കളെ പരിചയപ്പെടുത്തിക്കൊണ്ട് ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.