മണലാരണ്യത്തിലെ രാജകുമാരിയെപ്പോലെ തമന്ന, 'ഫോറൻസികിലെ നവ്യ'യുടെ ഫോട്ടോഷൂട്ട്
ഫോറൻസിക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് തമന്ന പ്രമോദ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് തമന്ന അഭിനയിച്ചത്. തമന്നയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ പുതിയ ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. തമന്ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മണലാരണ്യത്തില്‍ നിന്നുള്ള ഫോട്ടോകളാണ് ഇത്.
അബുദാബിയില്‍ മാതാപിതാക്കളോടൊപ്പെ സ്ഥിരം താമസമാണ് തമന്ന.
സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമന്ന ഓഡിഷനിലൂടെയാണ് ഫോറൻസിക്കില്‍ എത്തുന്നത്.
ഫോറൻസികില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെ തമന്നയ്‍ക്ക് ലഭിച്ചു.
നവ്യ എന്ന കഥാപാത്രമായാണ് തമന്ന അഭിനയിച്ചത്.
ഫോറൻസികില്‍ തമന്നയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.
ദുബായിലെ മണലാരണ്യത്തില്‍ നിന്നുള്ള തമന്നയുടെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അതിസുന്ദരിയായിട്ടാണ് തമന്ന ഫോട്ടോകളിലുള്ളത്.
ചുവന്ന വസ്‍ത്രം ധരിച്ചുള്ള തമന്ന പ്രമോദിന്റെ ഫോട്ടോ എടുത്തിരിക്കുന്നത് അനന്തു നന്ദകുമാര്‍ ആണ്.
പാലക്കാട് കുമരനെല്ലൂര്‍ ജന്മനാടായ തമന്ന ഇപ്പോള്‍ അബുദാബിയില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്.