സൂരരൈ പൊട്രുവിലെ വനിതാ പൈലറ്റ് വര്‍ഷാ നായര്‍ ഇതാ ഇവിടെ!- ഫോട്ടോകള്‍

First Published 16, Nov 2020, 1:26 PM

സൂരരൈ പൊട്രു എന്ന സിനിമയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്. എഴുത്തുകാരനും  വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയതാണ് സിനിമ ഒരുക്കിയത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സൂര്യയുടെ തകര്‍പ്പൻ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിലെ വനിത പൈലറ്റായ വര്‍ഷ നായരെ കുറിച്ചും ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ച് എത്തിയതാണ് വര്‍ഷ നായര്‍. മലയാളി താരം അപര്‍ണ ബാലമുരളിയുടെയും ഗംഭീര പ്രകടനത്തിന് സാക്ഷിയായ സൂരരൈ പൊട്രുവിലെ മറ്റൊരു മലയാളിയായ വര്‍ഷാ നായരെയും ഏറ്റെടുക്കുകയാണ് ആരാധകര്‍.

സിനിമയുടെ എൻഡ് ടൈറ്റില്‍ കാര്‍ഡ് കാണിക്കുമ്പോഴാണ് വിമാനത്തില്‍ നിന്ന് വനിതാ പൈലറ്റ് ഇറങ്ങിവരുന്നത്.

വനിതാ പൈലറ്റ് ആരാണെന്ന അന്വേഷണം ആരാധകരെ വര്‍ഷാ നായരിലെത്തിച്ചു.

വര്‍ഷാ നായരും ഭര്‍ത്താവ് ലോഗേഷും ജീവിതത്തിലും പൈലറ്റാണ്.

വര്‍ഷ ഇൻഡിഗോയിലെ പൈലറ്റായി പ്രവര്‍ത്തിക്കുകയാണ്, ലോഗേഷ് എയര്‍ ഇന്ത്യയിലും പൈലറ്റാണ്.

സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വര്‍ഷാ നായര്‍ സൂരരൈ പൊട്രുവിന്റെ ഭാഗമാകുന്നത്.

പൊന്നാനിയില്‍ കുടുംബ വേരുകളുള്ള വര്‍ഷാ നായര്‍ ഇപ്പോള്‍ ചെന്നൈയിലാണ് താമസം.

എയര്‍ ഡെക്കാൻ സ്ഥാപകൻ ജി ആര്‍ ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സൂരരൈ പൊട്രുവെന്ന സിനിമ ഒരുക്കിയിരിക്കുന്നത്.

സിനിമ ഇഷ്‍ടപ്പെട്ടുവെന്നാണ് ജി ആര്‍ ഗോപിനാഥും പറഞ്ഞിരിക്കുന്നത്.

സൂര്യയുടെ വൻ തിരിച്ചുവരവായി വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയും മികച്ച പ്രകടനമാണ് ചെയ്‍തിരിക്കുന്നത്.

loader