മലയാള സിനിമയിലെ ആദ്യത്തെ 'എ' സര്‍ട്ടിഫിക്കറ്റ്! 'കല്യാണ രാത്രിയില്‍' ഇറങ്ങിയത് 54 വര്‍ഷം മുന്‍പ് ഇതേദിവസം

First Published 15, Jul 2020, 5:42 PM

ഇന്ത്യന്‍ സിനിമയുടെ സമീപകാല ചരിത്രത്തില്‍ സെന്‍സറിംഗ് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറ് വിവാദങ്ങളുമായി ബന്ധപ്പെട്ടാണ്. കത്രിക വെക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്ന രംഗങ്ങള്‍ അതിന്‍റെ സംവിധായകര്‍ക്ക് നിരുപദ്രവകരമെന്ന് തോന്നുമ്പോഴാണ്  അഭിപ്രായവ്യത്യാസങ്ങളും പിന്നാലെ അതെച്ചൊല്ലിയുള്ള വിവാദങ്ങളും ഉടലെടുക്കാറ്. ഉള്ളടക്കത്തിനനുസരിച്ച് യു, യു/എ, എ തുടങ്ങി പ്രേക്ഷകരുടെ പ്രായം നിര്‍ണയിക്കുന്നതും സെന്‍സര്‍ ബോര്‍ഡ് ആണ്. ഇതില്‍ 'യു' സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ എല്ലാ പ്രായക്കാര്‍ക്കും കാണാവുന്നതും 'യു/എ' ലഭിക്കുന്നവ 12 വയസ്സിന് മുകളിലുള്ളവര്‍ക്കും (കുട്ടികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കള്‍ ഉണ്ടാവണം) കാണാവുന്നവയാണ്. 'എ' സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ നിയമപരമായി കാണാനാവുക 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. മിക്കവാറും ലൈംഗികതയുടെ ചിത്രീകരണമുള്ള സിനിമകള്‍ക്കാണ് നമ്മുടെ നാട്ടില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാറ്. എന്നാല്‍ മലയാളത്തില്‍ ആദ്യത്തെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് അതു സമ്മാനിച്ചത് അത്തരം ദൃശ്യങ്ങള്‍ ആയിരുന്നില്ല.

54 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേദിവസം (1966 ജൂലൈ 15) തീയേറ്ററുകളിലെത്തിയ ഒരു സിനിമയാണ് മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം. തങ്കം മൂവീസിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തെത്തിയ 'കല്യാണരാത്രിയില്‍' ആയിരുന്നു ആ ചിത്രം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് മറ്റൊരു കാരണത്താലായിരുന്നു.

സിനിമയിലെ ഭയപ്പെടുത്തുന്ന രംഗങ്ങളുടെ പേരിലായിരുന്നു എ സര്‍ട്ടിഫിക്കറ്റ്. മലയാളത്തിലെ ആദ്യത്തെ എ സര്‍ട്ടിഫിക്കറ്റ് എന്നത് നിര്‍മ്മാതാക്കള്‍ ഏറെ പ്രാധാന്യത്തോടെ സിനിമയുടെ പരസ്യങ്ങളില്‍ ഉപയോഗിച്ചിരുന്നു. 'ഭയാനകമായ രാത്രികളില്‍ ഒരു പ്രേതത്തിന്‍റെ രത്കപങ്കിലമായ ഭീകരതയ്ക്ക് ബലിയായ മനുഷ്യാത്മാക്കളുടെ ഞെട്ടിപ്പിക്കുന്ന കഥ!' എന്നായിരുന്നു പോസ്റ്ററുകളിലെ മറ്റൊരു വിവരണം.

എം കൃഷ്‍ണന്‍ നായര്‍ ആയിരുന്നു സംവിധായകന്‍. തങ്കം മൂവീസിന്‍റെ ബാനറില്‍ എം രാജു മാത്തന്‍ നിര്‍മ്മിച്ച ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് എസ് എല്‍ പുരം സദാനന്ദന്‍ ആയിരുന്നു.

പ്രേം നസീര്‍, അടൂര്‍ ഭാസി, മുതുകുളം രാഘവന്‍ പിള്ള, ടി എസ് മുത്തയ്യ, കടുവാക്കുളം ആന്‍റണി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ലത, എന്‍ സരോജ, പറവൂര്‍ ഭരതന്‍, ഫിലോമിന, വിജയ നിര്‍മ്മല തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമായിരുന്നു കല്യാണ രാത്രിയില്‍.

ജി ദേവരാജന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. വരികള്‍ എഴുതിയത് വയലാര്‍ രാമവര്‍മ്മയും. പാട്ടുകള്‍ ജനപ്രീതി നേടിയതുപോലെ സിനിമയും ബോക്സ് ഓഫീസില്‍ വലിയ വിജയമായി.

loader