'എന്തൊക്കെയാണ് ഇഷ്‍ടങ്ങള്‍, ഗൗതം കിച്‍ലുവിനെ പരിചയപ്പെട്ടത്?', ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കാജല്‍ അഗര്‍വാള്‍

First Published Jan 18, 2021, 5:17 PM IST

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് കാജല്‍ അഗര്‍വാളിന്റെ ഭര്‍ത്താവ്. ഗൗതം കിച്‍ലുവിന്റെയും കാജല്‍ അഗര്‍വാളിന്റെയും ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ കാജല്‍ അഗര്‍വാള്‍ തന്റെ ഇഷ്‍ടങ്ങളെ കുറിച്ച് പറഞ്ഞതാണ് ചര്‍ച്ച. കാജല്‍ അഗര്‍വാള്‍ തന്റെയും ഭര്‍ത്താവ് ഗൗതം കിച്‍ലുവിന്റെയും ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മറുപടി പറയുകയായിരുന്നു കാജല്‍ അഗര്‍വാള്‍.