'വഴി മാറൂ', പാപ്പരാസികളോട് നടി ജാൻവി കപൂര്‍
രാജ്യത്തും മറ്റെവിടെയായാലും സെലിബ്രിറ്റികള്‍ക്ക് പാപ്പരാസി ഫോട്ടോഗ്രാഫറെ നേരിടേണ്ടി വരാറുണ്ട്. ഹിന്ദി സിനിമാ ലോകത്ത് ഇത് പതിവാണ്. സെലിബ്രറ്റികളും പാപ്പരാസികളും തമ്മിലുള്ള തര്‍ക്കവും വിവാദമാകാറുണ്ട്. ഇപ്പോഴിതാ സൈക്കിള്‍ ഓടിക്കുകയായിരുന്ന തന്നെ തടഞ്ഞ പാപ്പരാസികളോട് നടി ജാൻവി കപൂര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
സ്വന്തം വസതിയുടെ പരിസരത്ത് ചെറിയൊരു സൈക്ലിംഗിന് ഇറങ്ങിയതായിരുന്നു ജാൻവി കപൂര്‍.
ജാൻവി കപൂറിന്റെ സഹോദരി ഖുശി കപൂറും ഒപ്പമുണ്ടായിരുന്നു.
സാമൂഹ്യ അകലം പോലും പാലിക്കാതെ പാപ്പരാസികള്‍ ജാൻവിയുടെ വീഡിയോ എടുക്കാൻ ശ്രമിക്കുകയായിരുന്നു.
ദയവായി ഇങ്ങനെ ചെയ്യരുത്, ദയവായി വഴിയില്‍ നിന്ന് മാറൂവെന്നാണ് ജാൻവി കപൂര്‍ പാപ്പരാസികളോട് പറഞ്ഞത്.
ഫോട്ടോയ്‍ക്ക് പോസ് ചെയ്യാതെ ജാൻവി കപൂര്‍ ഉടൻ തന്നെ പോകുകയും ചെയ്‍തു.
മുംബൈയില്‍ ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളാണ് ജൂണ്‍ ഒന്ന് വരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗുഡ് ലക്ക് ജെറിയാണ് ജാൻവി കപൂറിന്റേതായി അടുത്തിടെ ചിത്രീകരണം നടന്ന സിനിമ,
സിദ്ധാര്‍ഥ് സെൻഗുപ്‍തയാണ് ജാൻവി കപൂര്‍ നായികയാകുന്ന ഗുഡ് ലക്കി ജെറി സംവിധാനം ചെയ്യുന്നത്.
നയൻതാര നായികയായ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി.