വിവാഹം കഴിഞ്ഞ് ഒരു മാസം, ആഘോഷങ്ങളുടെ ഫോട്ടോയുമായി കാജല്‍ അഗര്‍വാള്‍!
തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം കഴിഞ്ഞ മാസം 30ന് ആയിരുന്നു. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി വിവാഹിതയായിട്ട് ഒരു മാസം കഴിയുന്നു. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും വിവാഹം കഴിഞ്ഞ് ഒരു മാസം ആകുന്നതിന്റെ ആഘോഷത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഭര്‍ത്താവ് എന്ന് മാത്രമാണ് ഒരു ഫോട്ടോയ്‍ക്ക് കാജല്‍ അഗര്‍വാള്‍ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
മുംബൈ താജ് ഹോട്ടലില്‍ വെച്ചായിരുന്നു ഗൗതം കിച്‍ലുവിന്റെയും കാജല്‍ അഗര്‍വാളിന്റെയും വിവാഹം കഴിഞ്ഞത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഹണിമൂണ്‍ ആഘോഷത്തിന് മാലദ്വീപായിരുന്നു കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും തെരഞ്ഞെടുത്തത്.
മാലദ്വീപിന്റെ സൗന്ദര്യം വ്യക്തമാക്കുന്ന ഫോട്ടോകളായിരുന്നു കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും പങ്കുവെച്ചത്.
മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകള്‍ കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും ഷെയര്‍ ചെയ്‍തിരുന്നു.
കടലിന്റെ അടിയിലെ കിടപ്പുമുറിയില്‍ ഗൗതം കിച്‍ലുവിനൊപ്പമുള്ള ഫോട്ടോയും കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചിരുന്നു.
സ്‍ക്യൂബ ഡൈംവിഗിന്റെ ഫോട്ടോയും ചര്‍ച്ചയായിരുന്നു.
ലോകം മുഴുവൻ സമുദ്രം പോലെ തോന്നുന്നുവെന്ന് എഴുതിയാണ് കാജല്‍ അഗര്‍വാള്‍ ഒരു ഫോട്ടോ പങ്കുവെച്ചത്.