'കാറപകടം ഖുശ്ബു വ്യാജമായി ഉണ്ടാക്കിയത്'; ആരോപണങ്ങൾക്ക് രൂ​ക്ഷ മറുപടിയുമായി നടി

First Published 20, Nov 2020, 2:14 PM

രണ്ട് ദിവസം മുമ്പാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപെട്ടത്. മേല്‍മറവത്തൂര്‍ എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കടലൂരിലേക്കുള്ള യാത്രയ്ക്കിടെ ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഇപ്പോഴിതാ അപകടം വ്യാജമാണെന്ന് ആരോപിച്ച് എത്തിയയാൾക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഖുശ്ബു.

കാർട്ടൂണിസ്റ്റ് ബാല എന്നയാളാണ് കഴിഞ്ഞ ദിവസം ഖുശ്ബുവിന് ഉണ്ടായ അപകടം വ്യാജമാണെന്ന തരത്തിൽ പ്രതികരിച്ചത്. 'ഖുശ്ബു മികച്ച നടിയാണെന്നതിനുള്ള തെളിവാണ് ഈ ചിത്രം. പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വാ. ഇതിൽ നിരവധി പഴുതുകളുണ്ട്', എന്നാണ് ബാല ട്വിറ്ററിൽ കുറിച്ചത്.

ചില ചിത്രങ്ങളിൽ ഖുശ്ബു പിൻസീറ്റിൽ ഇരിക്കുകയായിരുന്നുവെന്നും ചിലതിൽ അവർ മുൻസീറ്റിലാണെന്നും ഇയാൾ പരാമർശിച്ചിരുന്നു. പിന്നാലെയാണ് മറുപടിയുമായി ഖുശ്ബു തന്നെ രം​ഗത്തെത്തിയത്.

'നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അപകടമുണ്ടാക്കാൻ ശ്രമിക്കുക. നിങ്ങളുടെ മുഖത്ത് മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്സ് നനയ്ക്കുമെന്ന് എനിക്ക് ഉറപ്പാണ്. കാരണം നിങ്ങൾ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. നിങ്ങൾ ഒരു ഭീരുവിനെപ്പോലെയാണ് സംസാരിക്കുന്നത്. ബാല, വേഗം സുഖം പ്രാപിക്കൂ', എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി.

അതേസമയം, തന്റെ മരണവാർത്ത എഴുതാൻ കാത്തിരുന്നവർ താൻ തിരികെ വന്നത് കണ്ട് അതിശയിച്ചിരിക്കുകയാണെന്ന് ഖുശ്ബു മറ്റൊരു ട്വീറ്റിൽ കുറിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹവും കുടുംബവും സുഹൃത്തുക്കളും, ദൈവത്തിന്റെ അനുഗ്രഹവും ഒപ്പമുണ്ടായിരുന്നത് കൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഖുശ്ബു കുറിച്ചു.

നേരത്തെയും ചിത്രങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് നടി മറുപടി നൽകിയിരുന്നു. വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ തങ്ങളെ കാത്തുരക്ഷിച്ചത് മുരുക ഭഗവാന്‍ ആണെന്ന് ഖുശ്ബു നേരത്തെ പറഞ്ഞിരുന്നു. വലിയ മുരുക ഭക്തനാണ് ഭര്‍ത്താവെന്നും ആ വിശ്വാസമാണ് രക്ഷിച്ചതെന്നും ഖുഷ്ബു കുറിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

undefined