'ഞാനെന്‍റെ മരണക്കിടക്കയിലാണ്'; മരണത്തിന്‍റെ തലേദിവസം നടി ദിവ്യ ചൗക്സെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

First Published 13, Jul 2020, 9:07 PM

അടുത്തെത്തിയ മരണത്തെ തിരിച്ചറിഞ്ഞതുപോലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അതു പങ്കുവെക്കുക. തൊട്ടുപിറ്റേന്ന് മരണത്തിനു പിടികൊടുക്കുക. ബോളിവുഡ് നടിയും ഗായികയുമായ ദിവ്യ ചൗക്സെയുടെ (28) മരണം നല്‍കിയ ആഘാതത്തിലാണ് അവരുടെ അടുത്ത സുഹൃത്തുക്കള്‍. കാന്‍സര്‍ ബാധിതയായ തങ്ങളുടെ അടുത്ത സുഹൃത്ത് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന കാര്യം അറിയാമെങ്കിലും അവരുടെ നില ഇത്രയും ഗുരുതരമാണെന്ന് സുഹൃത്തുക്കളില്‍ ചിലരെങ്കിലും അറിഞ്ഞിരുന്നില്ല.

'എനിക്ക് സംവദിക്കാനുള്ളത് എന്തെന്ന് വിനിമയം ചെയ്യാന്‍ വാക്കുകള്‍ മതിയാവില്ല. മാസങ്ങളായി ഞാന്‍ ഒളിച്ചുമാറിയിരിക്കുകയായിരുന്നു. ഒരുപാട് മെസേജുകള്‍ അതിനിടെ എനിക്കു ലഭിച്ചു. ഇപ്പോള്‍ നിങ്ങളോട് അതു പറയാന്‍ സമയമായി- ഞാനെന്‍റെ മരണക്കിടക്കയിലാണ്. ഇത്രയും ദുരിതമില്ലാത്ത മറ്റൊരു ജീവിതം ഉണ്ടാവട്ടെ. ദയവായി ചോദ്യങ്ങളൊന്നും ചോദിക്കരുത്..', ദിവ്യയുടെ അവസാന ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇങ്ങനെ പോകുന്നു. ശനിയാഴ്ച വൈകുന്നേരമാണ് ഈ സ്റ്റോറി അവര്‍ പോസ്റ്റ് ചെയ്‍തത്. ഞായറാഴ്ച മരണവാര്‍ത്തയും പുറത്തുവന്നു.

ഒന്നര വര്‍ഷത്തോളമായി കാന്‍സറിനുള്ള ചികിത്സയിലായിരുന്നു ദിവ്യ. അസുഖം ഒരിക്കല്‍ ഭേദമാവുന്ന നിലയിലേക്ക് എത്തിയതാണ്. പക്ഷേ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി വീണ്ടും വഷളായി. സ്വന്തം നാടായ ഭോപ്പാലില്‍ ഞായറാഴ്‍ചയാണ് മരണം.

2011ലെ മിസ് യൂണിവേ‍ഴ്‍സ് ഇന്ത്യ മത്സരാര്‍ഥിയായാണ് ദിവ്യ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. പിന്നീട് എംടിവിയുടെ റിയാലിറ്റി ഷോകളായ 'മേക്കിംഗ് ദി കട്ട് 2', ട്രൂ ലൈഫ് എന്നിവയിലും പങ്കെടുത്തു. 2016ല്‍ പുറത്തെത്തിയ 'ഹായ് അപ്‍ന ദില്‍ തോ ആവാര'യിലൂടെയാണ് ബോളിവുഡിലേക്ക് അഭിനേത്രിയായി എത്തുന്നത്.

2018ല്‍ ഗായിക എന്ന നിലയില്‍ 'പാട്യാലെ ദി ക്വീന്‍' എന്ന ആല്‍ബവും പുറത്തിറക്കി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ജനിച്ച ദിവ്യയുടേത് ഒരു അഭിഭാഷക കുടുംബമായിരുന്നു. അച്ഛന്‍ മോഹന്‍ ചൗക്സെയും സഹോദരി പല്ലവിയും പേരെടുത്ത അഭിഭാഷകരാണ്.

ഭോപ്പാലില്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ദിവ്യ ദില്ലിയിലാണ് ബിരുദപഠനം നടത്തിയത്. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി യുകെയിലേക്കും പോയി. അവിടെവച്ച് അഭിനയപഠനവും നടത്തിയിരുന്നു.

loader