- Home
- Entertainment
- News (Entertainment)
- രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം
രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം
തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്.

ലാൽ വോട്ട് ചെയ്തു
തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികൾക്ക്ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടനും സംവിധായകനുമായ ലാൽ. ഗൂഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ലാൽ പ്രതികരിച്ചു. വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
വോട്ട് ചെയ്യാനെത്തി ആസിഫ് അലി, നടി കേസിലും പ്രതികരണം
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി ആസിഫ് അലി. നടി കേസിലും പ്രതികരണം. അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും ആസിഫ് അലി. അതിജീവിതക്ക് നീതി ലഭിക്കണം എന്നായിരുന്നു തൻറെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി.
തിരുവനന്തപുരം കോർപ്പറേഷൻ അധികാരം പിടിക്കും- സുരേഷ് ഗോപി
തിരുവനന്തപുരം കോർപ്പറേഷൻ അധികാരം പിടിക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി. ഇക്കുറി തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രവചനം നടത്താനൊന്നും താനില്ല. അതെല്ലാം തീരുമാനിക്കേണ്ടത് ജനങ്ങളാണ്. എന്നാൽ, തിരുവനന്തപുരം ഇക്കുറി ബി.ജെ.പി പിടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ചെയ്യാനെത്തി രഞ്ജി പണിക്കർ
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി രഞ്ജി പണിക്കർ. നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതില്‍ പ്രതികരിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസമെന്നാണ് രണ്‍ജി പണിക്കര്‍ പ്രതികരിച്ചത്. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

