ആദ്യ ദിവസം തന്നെ ഐഫോണ്‍ 12 പ്രോ സ്വന്തമാക്കി മമ്മൂട്ടി, ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയത് ഐഫോണ്‍ 12
ന്യൂജെൻ ടെക്കി പോലും ഗാഡ്‍ജറ്റുകളുടെ കാര്യത്തില്‍ മമ്മൂട്ടിയുടെ മുന്നില്‍ ആരുമല്ല എന്നാണ് ആരാധകരും സിനിമാക്കാരും പറയാറുള്ളത്. ഏത് ഗാഡ്‍ജറ്റായാലും അത് ആദ്യം തന്നെ സ്വന്തമാക്കുന്ന പതിവ് മമ്മൂട്ടിക്കുണ്ട്. മമ്മൂട്ടിയുടെ ഗാഡ്‍ജറ്റ് പ്രേമം വാര്‍ത്തകളാകാറുണ്ട്. ഇപ്പോഴിതാ കേരളത്തില്‍ ലഭ്യമായ ആദ്യ ദിവസം തന്നെ ആപ്പിൾ ഐഫോൺ 12 പ്രോയും മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നു. മമ്മൂട്ടി ഐഫോണ്‍ വാങ്ങിയ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. മമ്മൂട്ടി ആപ്പിള്‍ ഐഫോണ്‍ 12 പ്രോ സ്വന്തമാക്കിയതോടെ അതിന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായത്.
ഐഫോൺ 12ല്‍ നാല് സീരിസുകളാണ് ലോഞ്ച് ചെയ്‍തത്.
ആപ്പിളിന്റെ ആദ്യ 5ജി സ്‍മാര്‍ട്‌ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്.
ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത് 1,29,900 രൂപ മുതലാണ്.
ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങളിൽ ആണ് ഐഫോണ്‍ 12 ഫോണുകള്‍ ലഭിക്കുുക.
കേരളത്തില്‍ ലഭ്യമായ ആദ്യ ദിവസം തന്നെ ഐഫോണ്‍ 12 പ്രോ സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.
നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഐഫോണ്‍ 12 ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ഐഫോൺ 12 പ്രോ മാക്‌സിന് 65 എംഎം ഫോക്കൽ ലെങ്‍തുള്ള ക്യാമറയുണ്ട്.
ഇത് 2.5x ഒപ്റ്റിക്കൽ സൂമും 5x സൂം റേഞ്ചും നൽകുന്നു.