'ഗ്ലാമറിനോട് വിട', ആത്മീയതയിലേക്ക് തിരിഞ്ഞ് ബിഗ് ബോസ് ഫെയിമായ നടി

First Published 9, Oct 2020, 12:45 PM

ബോളിവുഡില്‍ നിന്ന് ഒരു നടി കൂടി സിനിമയോട് വിടപറഞ്ഞ് ആത്മീയതയുടെ പാതയിലേക്ക് തിരിഞ്ഞു. സിനിമ- ടെലിവിഷൻ നടി സനാ ഖാനാണ് ആത്മീയതയാണ് ഇനി തന്റെ വഴി എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇനി സൃഷ്‍ടാവിനെ പിന്തുടരാനാണ് തീരുമാനമെന്ന് നടി പറയുന്നു. മനുഷ്യത്തെ സേവിക്കാനാണ് തന്റെ ഉദ്ദേശ്യം. ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിലാണ് താൻ എന്നും സനാ ഖാൻ പറയുന്നു.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയകഥയിലെ നായികയായിരുന്നു സനാ ഖാൻ. നൃത്ത സംവിധായകനായ മെല്‍വിൻ ലൂയിസുമായുള്ള പ്രണയം സനാ ഖാൻ പരസ്യമാക്കിയിരുന്നു.

എന്നാല്‍ മെല്‍വിൻ തന്നെ ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പിന്നീട് സനാ ഖാൻ ആ ബന്ധത്തില്‍ നിന്ന് പിന്തിരിയുകയും ചെയ്‍തു.

മറ്റ് സ്‍ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് താൻ കേട്ടിരുന്നുവെന്നും മെല്‍വിൻ അത് നിഷേധിച്ചതിനാല്‍ വിശ്വസിച്ചിരുന്നില്ലെന്നായിരുന്നു സന പറഞ്ഞിരുന്നു.

ഇപ്പോള്‍ താൻ ആത്മീയതയുടെ പാതയിലേക്ക് മാറുകയാണ് എന്ന് വ്യക്തമാക്കിയാണ് സന ഖാൻ രംഗത്ത് എത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി ഞാന്‍ വിനോദ വ്യവസായത്തിന്റെ ഭാഗമായിരുന്നു. അത് എനിക്ക് പ്രശസ്‍തിയും പണവും ആരാധകരുടെ സ്‌നേഹവും നലകി. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില കാരങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നത് പണവും പ്രശസ്തിയും നേടാന്‍ മാത്രമാണോ? നിസ്സഹായരാവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി കൂടി ജീവിക്കുക എന്നതും അവരുടെ കര്‍ത്തവ്യത്തിന്റെ ഭാഗമല്ലേയെന്ന് സനാ ഖാൻ ചോദിക്കുന്നു.

ഏതു നിമിഷവും ഒരാള്‍ മരണപ്പെടാം. ഭൂമിയില്‍ ഇല്ലാതാകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഈ ചോദ്യങ്ങള്‍ കുറേ ദിവസമായി എന്നെ പിന്തുടരുകയായിരുന്നു. പ്രത്യേകിച്ചും മരണശേഷം എന്തു സംഭവിക്കും എന്നത്. ഈ ചോദ്യം ഞാന്‍ എന്റെ മതത്തോടും ചോദിച്ചു. മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഇഹലോക വാസമെന്ന് തിരിച്ചറിഞ്ഞു. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം സൃഷ്ടാവിനെ അറിയുകയും അവന്റെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യുക എന്നതാണ്. പണവും പ്രശസ്തിയുമല്ല പ്രധാന കാര്യമെന്ന് തിരിച്ചറിഞ്ഞുവെന്നും സനാ ഖാൻ പറയുന്നു. ആത്മീയതയിലേക്ക് മാറുന്നതിന്റെ ഭാഗമായി തന്റെ നൃത്ത വീഡിയോകള്‍ സിനിമ ഫോട്ടോകളും സനാ ഖാൻ സാമൂഹ്യമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്‍തിട്ടുണ്ട്.

തമിഴ് സിനിമയിലും അഭിനയിച്ച നടിയാണ് സന ഖാൻ. ചിലമ്പാട്ടം, തമ്പിക്ക് ഇന്ത ഈര, മി. നൂക്കയ്യ, തലൈവന്‍ എന്നീ ചിത്രങ്ങളിലാണ് സനാ ഖാൻ അഭിനയിച്ചത്.  ഹല്ലാബോല്‍, വാജ തും ഹോ തുടങ്ങിയ ഹിന്ദി സിനിമകളിലും അഭിനയിച്ചു.

സില്‍ക്ക് സ്‍മിതയുടെ ജീവിതകഥ പറഞ്ഞ മലയാളം സിനിമ ക്‌ളൈമാക്‌സിലെ നായികയായിരുന്നു സനാ ഖാൻ.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും സനാ ഖാൻ ശ്രദ്ധേയയായിരുന്നു.

loader