- Home
- Entertainment
- News (Entertainment)
- ഫഫാ സൂപ്പര്‍ സ്റ്റാര്‍, പതിറ്റാണ്ടിന്‍റെ സിനിമ: 'ആവേശ'ത്തില്‍ നയന്‍താരയും.!
ഫഫാ സൂപ്പര്‍ സ്റ്റാര്‍, പതിറ്റാണ്ടിന്‍റെ സിനിമ: 'ആവേശ'ത്തില്‍ നയന്‍താരയും.!
ചെന്നൈ: മലയാളത്തിലെ സമീപകാല വന്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ ആവേശത്തെ വനോളം പുകഴ്ത്തി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് 'ആവേശം' കണ്ടആവേശം നയന്‍താര പങ്കുവയ്ക്കുന്നത്.

Nayanthara reviews 'Aavesham'
ചെന്നൈ: മലയാളത്തിലെ സമീപകാല വന്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ ആവേശത്തെ വനോളം പുകഴ്ത്തി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് 'ആവേശം' കണ്ട
ആവേശം നയന്‍താര പങ്കുവയ്ക്കുന്നത്.
Nayanthara heaps praise on Aavesham
ആവേശത്തിന്‍റെ പിന്നിലെ പ്രധാന അണിയറക്കാരെയെല്ലാം നയന്‍സ് പേരെടുത്ത് അഭിനന്ദിക്കുന്നുണ്ട് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍. ഫഹദിനെ 'സൂപ്പർ സ്റ്റാർ' എന്നാണ് നയന്‍താര വിശേഷിപ്പിക്കുന്നത്. ഈ പതിറ്റാണ്ടിന്‍റെ സിനിമ വിജയം എന്ന് ആവേശത്തെ വിശേഷിപ്പിച്ച നയന്‍താര ഭാവി സിനിമകള്‍ക്ക് പോലും പ്രചോദനമാകുന്ന ഒരു ചട്ടക്കൂടാണ് ഈ ചിത്രത്തിന്‍റെ എഴുത്തെന്ന് സംവിധായകന്‍ ജിത്തു മാധവിന്‍റെ പേര് എടുത്ത് പറഞ്ഞ് വിശേഷിപ്പിച്ചു.
Armadham video song from aavesham movie starring fahadh faasil music by sushin shyam
ചിത്രത്തിന്‍റെ നിർമ്മാതാക്കളായ നസ്രിയ നസീമിനെയും, അന്‍വര്‍ റഷീദിനെയും നയന്‍താര അഭിനന്ദിക്കുന്നുണ്ട് പോസ്റ്റില്‍. സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്‍റെ സംഗീതത്തെയും ഛായാഗ്രാഹകൻ സമീർ താഹിറിന്‍റെ വിഷ്വലുകളെയും നയൻതാര അഭിനന്ദിക്കുകയും ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നുണ്ട്.
Fahadh starrer Aavesham Kerala collection report out
ഏപ്രില്‍ 11നാണ് ആവേശം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പതിനൊട്ട് ദിവസത്തെ ആഗോള കളക്ഷനാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കേരള കളക്ഷൻ 59.75 കോടിയാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും 18.55 കോടിയും ആവേശം നേടി. അഖിലേന്ത്യ മൊത്തമുള്ള കളക്ഷൻ 78.4 കോടിയാണ്. ഓവർസീസ്‍ 49.2 കോടിയും. അങ്ങനെ ആകെ മൊത്തം 127.5 കോടിയാണ് ആവേശത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ.
fahadh faasil movie aavesham enters third week, box office collection
വൈകാതെ തന്നെ നസ്ലെൻ ചിത്രം പ്രേമലുവിന്റെ ലൈഫ് ടൈം കളക്ഷൻ ആവേശം മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം ഈ വർഷത്തെ വിഷു വിജയ ചിത്രം ആണ് ആവേശം എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ചിത്രത്തില്‍ ഫഹദിന് പുറമേ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്.
ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ