ദുബായ്‍യില്‍ ഹണിമൂണ്‍ ആഘോഷിച്ച് ഗായിക നേഹ കക്കറും ഗായകൻ രോഹൻപ്രീത് സിംഗും- ചിത്രങ്ങള്‍
ബോളിവുഡിലെ പ്രമുഖയായ ഗായികയാണ് നേഹ കക്കര്‍. അടുത്തിടെയാണ് ഗായകൻ രോഹൻപ്രീത് സിംഗുമായി നേഹ കക്കര്‍ വിവാഹിതായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഇവരുടെ ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നേഹ കക്കറും രോഹൻപ്രീത് സിംഗും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തു. ദുബായ് ആണ് ഇരുവരും ഹണിമൂണിനായി തെരഞ്ഞെടുത്തത്.
ദില്ലിയില്‍ ഒരു ഗുരുദ്വാരയില്‍ വെച്ച് കഴിഞ്ഞ മാസമാണ് നേഹ കക്കറും രോഹൻപ്രീത് സിംഗും വിവാഹിതരായത്.
സിഖ് മതാചരപ്രകാരമായിരുന്നു വിവാഹം നടന്നത്.
വിവാഹശേഷം നേഹ കക്കറും രോഹൻപ്രീത് സിംഗും വിരുന്നും സംഘടിപ്പിച്ചിരുന്നു.
ദുബായ്‍യില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് നേഹ കക്കറും രോഹൻപ്രീത് സിംഗും.
നേഹ കക്കറും രോഹൻപ്രീത് സിംഗും ദുബായ്‍യില്‍ നിന്നുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
ദുബായ്‍യില്‍ അറ്റ്‍ലാന്റിക് ഹോട്ടലിന് മുന്നില്‍ നിന്നുള്ളതാണ് ഫോട്ടോകള്‍.
ഹണിമൂണ്‍ ഡയറീസ് എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ഗായകരായ സോനു കക്കറുടെയും ടോണി കക്കറുടെയും സഹോദരിയാണ് നേഹ കക്കര്‍.
നേഹ കക്കറിന്റെയും രോഹൻപ്രീത് സിംഗിന്റെയും ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.