ഇവരാണ് 'ത്രില്ലറി'ല്‍ രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിക്കുന്ന പുതുമുഖങ്ങള്‍

First Published 18, Jul 2020, 7:01 PM

നിരവധി പുതുമുഖങ്ങളെ ഇതിനുമുന്‍പും രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തില്‍ ഭൂരിഭാഗം സംവിധായകരും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്‍തുകൊണ്ടിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ. രാം ഗോപാല്‍ വര്‍മ്മയുടെ സിനിമകള്‍ക്ക് പഴയ നിലവാരമില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുമ്പോള്‍ അവയ്ക്ക് പ്രേക്ഷകരുണ്ടെന്ന് സംവിധായകന്‍ പറയുന്നു. അഡള്‍ട്ട് മൂവി സ്റ്റാര്‍ മിയ മള്‍കോവ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ക്ലൈമാ‍ക്സ്, നേക്കഡ് എന്നീ സിനിമകള്‍ക്കു ശേഷം രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രില്ലര്‍. രണ്ട് പുതുമുഖങ്ങളെയാണ് രാം ഗോപാല്‍ വര്‍മ്മ ചിത്രത്തില്‍ നായികാ നായകന്മാരായി അവതരിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങും മുന്‍പ് ഇന്‍സ്റ്റഗ്രാമിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ് ഇവര്‍.

അപ്‍സര റാണി എന്ന അങ്കെത മഹാറാണയാണ് രാം ഗോപാല്‍ വര്‍മ്മ കണ്ടെത്തിയ നായിക. ഒഡിഷയിലെ റൂര്‍കെലയാണ് സ്വദേശം. എന്നാല്‍ ഡെഹ്രാഡണിലാണ് അവര്‍ വളര്‍ന്നത്.

ബോളിവുഡില്‍ ആദ്യമായാണെങ്കിലും അപ്‍സര സിനിമകളില്‍ അഭിനയിക്കുന്നത് ഇത് ആദ്യമല്ല. ഒഡിയ, തെലുങ്ക് സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിലാണ് നിലവില്‍ താമസം.

ബോളിവുഡ് അരങ്ങേറ്റത്തിനു മുന്‍ര് രാം ഗോപാല്‍ വര്‍മ്മയാണ് അപ്‍സര റാണി എന്ന് പേര് മാറ്റിയത്. ഈ മാസം ആറിനാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ രാം ഗോപാല്‍ വര്‍മ്മ പുതിയ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ അവര്‍ക്ക് 57,000ന് മുകളില്‍ ഫോളോവേ‍ഴ്‍സ് ഉണ്ട്.

ത്രില്ലറിലെ നായകനെയും ഒഡിഷയില്‍ നിന്നാണ് രാമു കണ്ടെത്തിയത്. റോക്ക് കച്ചി എന്ന വാജിദ് കച്ചി. റോക്ക് എന്നാണ് ആരാധകര്‍ വിളിക്കുന്നത്.

ഒഡിഷയിലെ നബരംഗ്‍പൂര്‍ സ്വദേശിയാണ് റോക്ക്. പത്താം ക്ലാസ് മുതല്‍ ബോഡി ബില്‍ഡിംഗ് പരിശീലിക്കുന്നുണ്ട്. ഗോവയില്‍ നടന്ന ഒരു പരിപാടിക്കിടെ നിന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ ടീം അദ്ദേഹത്തെ കണ്ടെത്തുന്നത്.

അഭിനേതാവാവുക വാജിദിന്‍റെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. കോളെജ് കാലത്ത് സ്‍കിറ്റുകളിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് അവതാരകനായും ഒഡിഷയില്‍ ശ്രദ്ധ നേടി.

റൊമാന്‍റിക് ത്രില്ലര്‍ ചിത്രമെന്നാണ് ത്രില്ലറിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ സിനിമകള്‍ വന്നുകൊണ്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ആയ ശ്രേയസ് ഇടി വഴിയായിരിക്കും ത്രില്ലറിന്‍റെയും റിലീസ്.

loader