സൈന ഇനിയെന്ന് വരും?, പരിനീതി ചോപ്രയുടെ ആരാധകര്‍ ചോദിക്കുന്നു

First Published May 22, 2020, 12:05 AM IST

കായികതാരങ്ങളുടെ ജീവിതം പറയുന്ന സിനിമകള്‍ക്ക് ഇന്ത്യയില്‍ പ്രേക്ഷകര്‍ ഏറെയാണ്.  ഇന്ത്യൻ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെയും ജീവിതം പറയുന്ന സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നതാണ്. സിനിമയുടെ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ തരംഗവുമായിരുന്നു. പരിനീതി ചോപ്ര നായികയാകുന്ന സിനിമ എപ്പോള്‍ വരുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. കൊവിഡ് ദുരിതവും മറികടന്ന് സിനിമ എത്താൻ എത്രനാള്‍ കാത്തിരിക്കണം എന്ന് ആരാധകര്‍ ചോദിക്കുന്നു. അമോല്‍ ഗുപ്‍ത സംവിധാനം ചെയ്യുന്ന ചിത്രം പലകാരണങ്ങളാല്‍ നീണ്ടുപോവുകയും ചെയ്‍തിരുന്നു.