'ആഘോഷം', പുതിയ ഫോട്ടോകളുമായി രമ്യാ നമ്പീശൻ
നടിയെന്ന നിലയില്‍ മാത്രമല്ല ഗായികയായും ശ്രദ്ധേയയാണ് രമ്യാ നമ്പീശൻ. സഹനടിയായും നായികയായും ഒക്കെ രമ്യാ നമ്പീശൻ കഴിവ് തെളിയിച്ചിട്ടുണ്ട്. രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രമ്യാ നമ്പീശന്റെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. രമ്യാ നമ്പീശൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആഘോഷം എന്നാണ് പ്രണവ് രാജ് എടുത്ത ഫോട്ടോകളെ കുറിച്ച് രമ്യാ നമ്പീശൻ സൂചിപ്പിക്കുന്നത്.
രമ്യാ നമ്പീശൻ ബാലനടിയായിട്ടാണ് ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ ക്യാരക്ടര്‍ റോളില്‍ എത്തി.
രമ്യാ നമ്പീശൻ ആദ്യമായി നായികയായത് ആനചന്തം എന്ന ചിത്രത്തിലാണ്.
മറ്റ് ഭാഷകളിലും സജീവമായ രമ്യാ നമ്പീശൻ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ഒരു നാള്‍ ഒരു കനവ് ആണ്.
രമ്യാ നമ്പീശൻ തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
ഗായികയെന്ന നിലയിലും രമ്യാ നമ്പീശൻ ശ്രദ്ധേയയാണ്.
ആണ്ടെ ലോണ്ടെ, മുത്തുചിപ്പി പോലൊരു തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ രമ്യാ നമ്പീശൻ പാടിയിട്ടുണ്ട്.
സിനിമയിലെ വനിത സംഘടനയായ ഡബ്യുസിസിയിലെ അംഗമാണ് രമ്യാ നമ്പീശൻ.
സിനിമയിലെ സ്‍ത്രീകളുടെ പ്രശ്‍നങ്ങള്‍ ചര്‍ച്ച ചെയ്യാനും അഭിപ്രായങ്ങള്‍ പങ്കുവയ്‍ക്കാനും രമ്യാ നമ്പീശൻ മുൻനിരിയിലുണ്ടാകാറുണ്ട് (ഫോട്ടോകള്‍ക്ക് കടപ്പാട് രമ്യാ നമ്പീശന്റെ ഇൻസ്റ്റാഗ്രാം പേജ്).