ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി, സംവിധായകൻ റെമോ ഡിസൂസയ്‍ക്ക് ഗംഭീര സ്വീകരണം
First Published Dec 19, 2020, 11:28 PM IST
കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയ്‍ക്ക് അടുത്തിടെ ഹൃദയാഘാതമുണ്ടായിരുന്നു. മുംബൈ കൊകിലബെൻ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. റെമോയ്‍ക്ക് ഹൃദയാഘാതമുണ്ടായ വാര്‍ത്ത എല്ലാവരും ആശങ്കയോടെയാണ് കേട്ടത്. ഇപ്പോഴിതാ ചികിത്സ കഴിഞ്ഞ് റെമോ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എടുത്ത വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. റെമോ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തത്. വലിയ സ്വീകരണമാണ് റെമോയ്‍ക്ക് വീട്ടില്‍ ലഭിച്ചത്.
Post your Comments