നായകനാണ് എസ്‍പിബി, പാട്ടില്‍ മാത്രമല്ല സ്‍ക്രീനിലും!
ഇതിഹാസ ഗായകനാണ് എസ് പി ബാലസുബ്രഹ്‍മണ്യം എന്നായിരിക്കും അദ്ദേഹത്തെ കുറിച്ചുള്ള വിശേഷണങ്ങളില്‍ ആദ്യം. സംഗീത സംവിധായകനായും അദ്ദേഹം തിളങ്ങിയെന്നും പറയും. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഏവരുടെയും ഇഷ്‍ടപെട്ടത്. ഗായകനായും സംഗീത സംവിധായകനായും അദ്ദേഹം സ്വന്തമാക്കിയ ഒട്ടേറെ പുരസ്‍കാരങ്ങള്‍. ഇനിയൊരു എസ് പി ബാലസുബ്രഹ്‍മണ്യമുണ്ടാകില്ല. ഇവിടെ പറയുന്നത് അദ്ദേഹം നടനായി കയ്യടി നേടിയ ചിത്രങ്ങളെ കുറിച്ചാണ്.
വീരു കെ സംവിധാനം ചെയ്‍ത് വിനീത് നായകനായ ആറോ പ്രാണം എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ കഥാപാത്രത്തില്‍ അഭിനയിച്ചു.
ശക്തി സൌന്ദര്‍ രാജൻ ആദ്യമായി സംവിധാനം ചെയ്‍ത നാണയം എന്ന സിനിമയില്‍ ട്രസ്റ്റ് ബാങ്കിന്റെ സിഇഒ ആയ വിശ്വനാഥ് എന്ന കഥാപാത്രമായി എത്തി.
സന്താന ഭാരതി സംവിധാനം ചെയ്‍ത് കമല്‍ഹാസൻ നായകനായ ഗുണയില്‍ സിബിഐ ഓഫീസറായ രാമയ്യ ആയാണ് എസ് പി ബാലസുബ്രഹ്‍മണ്യം അഭിനയിച്ചത്.
ശ്രീ രമണയുടെ മിതുനം എന്ന നോവലിനെ ആസ്‍പദമാക്കി അതേ പേരില്‍ തനികെല്ല ഭരണി സംവിധാനം ചെയ്‍ത തെലുങ്ക് ചിത്രത്തില്‍ നായകനായ റിട്ടയര്‍ഡ് ടീച്ചര്‍ അപ്പദാസ് ആയി എസ് പി ബാലസുബ്രഹ്‍മണ്യം അഭിനയിച്ചു.
കെ സെല്‍വരാജ് ഭാരതി സംവിധാനം ചെയ്‍ത് വിജയ് നായകനായ പ്രിയമാനവളെ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛൻ വിശ്വനാഥനായി അഭിനയിച്ചു.
സബപതി ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്‍ത ഭരതൻ എന്ന തമിഴ് ചിത്രത്തില്‍ നായിക ഭാനുപ്രിയയുടെ സഹോദരനായ രാംകുമാര്‍ എന്ന കഥാപാത്രമായി അഭിനയിച്ചു.
ഫാന്റസി ത്രീഡി ചിത്രമായ മാജിക് മാജിക് 3ഡിയില്‍ മായാജാലക്കാരനായ ആചാര്യയായിരുന്നു എസ് പി ബാലസുബ്രഹ്‍മണ്യം.