ഇതിഹാസ ഗായകൻ എസ്‍പിബി അപൂര്‍വ ചിത്രങ്ങളിലൂടെ
നിത്യഹരിതമായ ഒട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ച് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം വിടവാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ മാസ്‍മരിക ശബ്‍ദത്തിലെ ഗാനങ്ങളിലൂടെ എന്നും ഓര്‍മയിലുണ്ടാകും. രാജ്യത്തൊട്ടാകെ സങ്കടത്തിലാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. പല ഭാഷകളില്‍ അദ്ദേഹം 40000ല്‍ അധികം ഗാനങ്ങളാണ് പാടിയിരിക്കുന്നത്. അവാര്‍ഡുകളുടെ എണ്ണത്തിലും എസ് പി ബാലസുബ്രഹ്‍മണ്യം മുന്നിലാണ്. ഇതാ എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ അപൂര്‍വ ഫോട്ടോകള്‍.
ഹരികഥാ കലാകാരനായിരുന്ന എസ് പി സംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി 1946 ജൂൺ നാലിനാണ് ജനനം.
കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് എസ് പി ബാലസുബ്രഹ്‍മണ്യം താല്‍പര്യം കാട്ടിയിരുന്നു. എന്നാല്‍ അച്ഛന്റെ നിര്‍ദ്ദേശപ്രകാരം നന്തപൂരിലെ ജെഎൻടിയു എൻജിനീയറിംഗ് കോളേജിൽ ചേർന്നു. ടൈഫോയിഡ് പിടിപെട്ടതിനാൽ വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്‍സിൽ പ്രവേശനം നേടിയിരുന്നു. അപോഴേക്കും എസ് പി ബാലസുബ്രഹ്‍ണ്യം ഗായകനെന്ന നിലയില്‍ പേര് കേട്ടു തുടങ്ങിയിരുന്നു.
ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് എസ് പി ബാലസുബ്രഹ്‍മണ്യം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെയാണ്.
തുടര്‍ന്ന് അങ്ങോട്ട് എണ്ണം പറഞ്ഞ ഒട്ടേറെ ഗാനങ്ങള്‍.
ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ് പി ബാലസുബ്രഹ്‍മണ്യം ശ്രദ്ധേയനാണ്.
നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ് പി ബാലസുബ്രഹ്‍മണ്യം പാടി റെക്കോര്‍ഡ് ചെയ്‍തിട്ടുണ്ട്.