'വര്‍ക്കല ഒരു മാന്ത്രിക സ്ഥലം', സര്‍ഫിംഗ് നടത്തിയതിന്റെ ചിത്രങ്ങളുമായി സുദേവ് നായര്‍
കരിയറിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധേയനായ നടനാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ നടൻ. സുദേവ് നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സുദേവ് നായര്‍ സര്‍ഫിംഗ് നടത്തിയതിന്റെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. സുദേവ് നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായും രംഗത്ത് എത്തിയിട്ടുണ്ട്.
വര്‍ക്കലയില്‍ വെച്ചാണ് സുദേവ് നായര്‍ സര്‍ഫിംഗ് നടത്തിയത്.
ആദ്യത്തെ സര്‍ഫിംഗ് പാഠം എന്നാണ് സുദേവ് നായര്‍ പറയുന്നത്.
സര്‍ഫിംഗില്‍ മികച്ചവനാകുന്നതുവരെ താൻ നിര്‍ത്തില്ലെന്നും സുദേവ് നായര്‍ പറയുന്നു.
വര്‍ക്കല ഒരു മാന്ത്രിക സ്ഥലമാണെന്നും സുദേവ് നായര്‍ പറയുന്നു.
സുദേവ് നായര്‍ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ചില ഫോട്ടോകള്‍ക്ക് ചിരിച്ചുകൊണ്ടിരിക്കുന്ന താൻ എന്നും സുദേവ് നായര്‍ ക്യാപ്ഷൻ എഴുതിയിരിക്കുന്നു.
സുദേവ് നായരുടെ ഫോട്ടോ.
അസ്‍കര്‍ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.
മൈ ലൈഫ് പാര്‍ട്‍ണര്‍, അനാര്‍ക്കലി തുടങ്ങിയവയാണ് സുദേവ് നായരുടെ പ്രധാനപ്പെട്ട സിനിമകള്‍ (ഫോട്ടോകള്‍ക്ക് കടപ്പാട് സുദേവ് നായരുടെ ഫേസ്‍ബുക്ക് പേജ്).