'എന്‍റെ കുരിശുപള്ളി മാതാവേ'; ചാക്കോച്ചി മനസില്‍ വിളിച്ച പള്ളിയില്‍ നേരിട്ടെത്തി സുരേഷ് ഗോപി

First Published 8, Nov 2020, 11:34 AM

സുരേഷ് ഗോപി നായകനാവുന്ന നിഖില്‍ രണ്‍ജി പണിക്കര്‍ ചിത്രം 'കാവലി'ന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അടുത്തതായി സുരേഷ് ഗോപിക്ക് അഭിനയിക്കാനുള്ളത് 'ഒറ്റക്കൊമ്പന്‍' എന്ന ചിത്രമാണ്. പ്രഖ്യാപനത്തിനു പിന്നാലെ ചില വിവാദങ്ങളില്‍ പെട്ടെങ്കിലും അതിനെയൊക്കെ തരണം ചെയ്ത് ചിത്രീകരണത്തോട് അടുക്കുന്ന സിനിമ. അതേസമയം 'കാവല്‍' പൂര്‍ത്തിയായ കുമളി ലൊക്കേഷനില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യെ ഒരു പള്ളിയില്‍ കയറി സുരേഷ് ഗോപി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. പാലായിലെ കുരിശുപള്ളി ആണിത്. മുന്‍പൊരു സിനിമയില്‍ സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ സംഭാഷണത്തില്‍ ഈ പള്ളി കടന്നുവരുന്നുണ്ട്. രണ്‍ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത 'ലേല'ത്തില്‍ സുരേഷ് ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചിയുടേതാണ് ആ ഡയലോഗ്. 'എന്‍റെ കുരിശുപള്ളി മാതാവേ' എന്നാണ് കഥാപാത്രം വിളിക്കുന്നത്.

സുരേഷ് ഗോപി കുറുവച്ചന്‍ എന്ന കഥാപാത്രമാകുന്ന 'ഒറ്റക്കൊമ്പനി'ല്‍ ഈ പള്ളിയ്ക്കും കഥാപശ്ചാത്തലത്തില്‍ സ്ഥാനമുണ്ടായേക്കാം. ചിത്രത്തിന്‍റെ സംവിധായകന്‍ മാത്യൂസ് തോമസിനൊപ്പമാണ് സുരേഷ് ഗോപി പാലാ കുരിശുപള്ളിയിലും പിന്നീട് കീഴാത്തടിയൂര്‍ യൂദാശ്ലീഹായുടെ സന്നിധിയിലും എത്തിയത്. സിനിമയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും.

പാലാ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിക്കുന്ന സുരേഷ് ഗോപി, സംവിധായകന്‍ മാത്യൂസ് തോമസ് ഒപ്പം

പാലാ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിക്കുന്ന സുരേഷ് ഗോപി, സംവിധായകന്‍ മാത്യൂസ് തോമസ് ഒപ്പം

പാലായില്‍ എത്തിയ സുരേഷ് ഗോപി

പാലായില്‍ എത്തിയ സുരേഷ് ഗോപി

ഒക്ടോബര്‍ 26നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തെത്തിയത്.

ഒക്ടോബര്‍ 26നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തെത്തിയത്.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നൂറിലേറെ സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നൂറിലേറെ സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം സിനിമ എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു ചിത്രം

സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം സിനിമ എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു ചിത്രം

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം 'പുലിമുരുകന്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍.

ഛായാഗ്രഹണം 'പുലിമുരുകന്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍.

അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത്.

അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത്.

മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം.

മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷം ചെയ്യുന്ന രണ്ടാമത്തെ മാസ് കഥാപാത്രമായിരിക്കും ഒറ്റക്കൊമ്പനിലെ കുറുവച്ചന്‍.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷം ചെയ്യുന്ന രണ്ടാമത്തെ മാസ് കഥാപാത്രമായിരിക്കും ഒറ്റക്കൊമ്പനിലെ കുറുവച്ചന്‍.

അതേസമയം സിനിമയുടെ കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ അണിയറക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം സിനിമയുടെ കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ അണിയറക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.