'നമുക്ക് ഒരുപാട് ആക്ഷൻ പടങ്ങള്‍ ചെയ്യാൻ ഉള്ളതാണ്, വേഗം തിരിച്ചു വാ', ടൊവിനോയെ സ്നേഹംകൊണ്ടു പൊതിഞ്ഞ് ആരാധകര്‍

First Published 8, Oct 2020, 3:01 PM

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടൊവിനൊ തോമസ്. വെള്ളിത്തിരിയിലായാലും പുറത്തായാലും ജനങ്ങളുടെ ഇഷ്‍ടം സ്വന്തമാക്കിയ നടൻ. ടൊവിനൊ പരുക്കേറ്റ് ആശുപത്രിയിലാണ് എന്ന വാര്‍ത്ത എല്ലാവരും കേട്ടതും ആശങ്കയോടെയാണ്. ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല ചെറിയ ആന്തരികസ്രാവമുള്ളതിനാല്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആവശ്യം മാത്രമേയുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉടൻ ഹോസ്‍പിറ്റല്‍ വിടും എന്നും വാര്‍ത്തകള്‍ വരുന്നു. ടൊവിനൊ അശുഖം ഭേദമായി തിരിച്ചുവരാൻ ആശംസകളും പ്രാര്‍ഥനയുമായി രംഗത്ത് എത്തുകയാണ് ആരാധകര്‍.

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, നമുക്ക് ഒരുപാട് ആക്ഷൻ പടങ്ങള്‍ ചെയ്യാൻ ഉള്ളതാണ് എന്നാണ് ശെല്‍വൻ എന്നയാള്‍ ടൊവിനൊയുടെ ഫേസ്‍ബുക്ക് പേജില്‍ തന്നെ കമന്റിട്ടിരിക്കുന്നത്.

ഉടൻ തിരിച്ചുവരൂ ടൊവിനൊ, താങ്കള്‍ സുഖം പ്രാപിക്കുന്നതിന് പ്രത്യേകം പ്രാര്‍ഥിക്കുന്നുവെന്ന് നസീറ ഹാരൂണ്‍ പറയുന്നു.

അച്ചായാ, ഇത് വല്ലാത്ത സങ്കടം തരുന്ന വാർത്ത ആണല്ലോ. ദൈവം കൂടെ ഉണ്ടാകും. പ്രാർത്ഥനകളും എന്ന് വിനു കൊട്ടൂര്‍ പറയുന്നു.

കൂടുതൽ ആരോഗ്യവനായി വരുവാൻ കാത്തിരിക്കുന്നു സായം മുരളി കോക്കാട്ടിൽ തൃശൂര്‍ പറയുന്നു.

എല്ലാം കുറഞ്ഞിട്ടു പെട്ടെന്ന് തിരിച്ചു വാ ഇച്ചായോ  എന്ന് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ പറയുന്നു.

ഗെറ്റ് വെല്‍ സൂണ്‍ സൂപര്‍മാൻ എന്നാണ് ആരിഫ് കെ എം പറയുന്നത്.

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, കൂടുതല്‍ കരുത്തോടെ തിരിച്ചുവരൂ, എപ്പോഴും നിനക്കായി പ്രാര്‍ഥനകള്‍ ഉണ്ടാകും എന്ന് ഉമ ഗോസ്വാമി പറയുന്നു.

പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാര്‍ഥിക്കുന്നു. ആക്ഷൻ രംഗത്തില്‍ ചെറിയ പരുക്കാണ് എന്നാണ് വാര്‍ത്തകള്‍ എന്നും കരുത്തോടെ തിരിച്ചുവരൂവെന്നാണ് ശനിദാസ് മോഹൻ പറയുന്നത്.

'കള' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ടൊവിനൊയക്ക് പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ടൊവിനോ. നിലവിൽ ടൊവിനോ നിരീക്ഷണത്തിലാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പരുക്കേറ്റതിനെത്തുടർന്ന് ടൊവിനോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആന്തരികരക്തസ്രാവം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.  രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്‍റെ സംവിധായകൻ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രോഹിത് വി എസ്.

loader