ലാലും ജൂനിയര്‍ ലാലും സംവിധാനം ചെയ്യുന്ന സുനാമിയുടെ ചിത്രീകരണം തുടങ്ങി, ഫോട്ടോകള്‍

First Published 15, Jun 2020, 11:36 PM

കൊവിഡ് 19 രോഗ ഭീതിയില്‍ മറ്റെല്ലാ മേഖലയെയും പോലെ മലയാള സിനിമ ലോകവും നിശ്ചലമായിരുന്നു. ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും സിനിമ ചിത്രീകരണങ്ങള്‍ തുടങ്ങുകയാണ്. കൊവിഡ് ദുരിതത്തിന്റെ ബുദ്ധിമുട്ടുകളിലാണ് ഇപ്പോഴും എല്ലാവരും. അതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ സുനാമി എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ തന്നെയാണ് ചിത്രീകരണം. ലാലും മകൻ ജൂനിയര്‍ ലാലുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊവിഡ് ഭീതിയിൽ മലയാള സിനിമ ലോകവും ലോക് ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി.

മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്ന ആദ്യ മലയാള ചിത്രവും ഇപ്പോൾ സുനാമി തന്നെയാണ്. ബാലു വർഗീസ് നായകനാകുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്‍ണ, ഇന്നസെന്റ്, മുകേഷ്, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മലയാളത്തില്‍ അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ലാൽ & ജൂനിയറിന്റെ സുനാമി. എറണാകുളം കച്ചേരിപ്പടിയിൽ ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയാണ്.

പതിനാല് ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.  ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ്.

സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ 50 പേർ മാത്രമാണ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്.

തെർമൽ സ്‍കാനർ, മാസ്‍കുകൾ, സാനിറ്റൈസർ എന്നിവയൊക്കെ  കരുതിയാണ് ചിത്രീകരണം.

loader