'എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്‍ക്കുന്ന ഗുരുസ്ഥാനീയർ', ആശംസകളുമായി വിധു പ്രതാപ്

First Published Jan 26, 2021, 5:54 PM IST

മലയാള സംഗീത ലോകത്തിന് ഇത്തവണത്തെ പത്മ പുരസ്‍കാരങ്ങളില്‍ തിളക്കമാണ്. കെ എസ് ചിത്രയ്‍ക്ക് പത്മഭൂഷണ്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. കെ എസ് ചിത്രയ്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയ സന്തോഷത്തിലാണ് എല്ലാവരും. ഗാനരചയിതാവ് കൈതപ്രം വാസുദേവന് പത്മശ്രീയും മലയാളികളുടെയും പ്രിയപ്പെട്ട ഗായകനായ എസ് പി ബാലസുബ്രഹ്‍മണ്യത്തിന് മരണാനന്തരമായി പത്മവിഭൂഷണ്‍ നല്‍കിയാണ് ആദരിച്ചത്. ഇവര്‍ക്ക് ആശംസകളുമായി എല്ലാവരും രംഗത്ത് എത്തി. ഗുരുസ്ഥാനീയരായവര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായകൻ വിധു പ്രതാപ്.