തടി കുറച്ച് മറുപടി പറഞ്ഞ് നടി വിദ്യുലേഖ രാമൻ- ഫോട്ടോ

First Published 23, Jun 2020, 11:19 PM

തമിഴ് സിനിമകളിലെ ഹാസ്യതാരമായ നടിയാണ് വിദ്യുലേഖ രാമൻ. നീ താനെ എൻ പൊൻവസന്തം എന്ന സിനിമയിലൂടെയാണ് വിദ്യുലേഖ രാമൻ സിനിമയിലെത്തിയത്. വിദ്യുലേഖ രാമന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിദ്യുലേഖ രാമൻ തടികുറച്ചതാണ് വാര്‍ത്തയില്‍ ഇടംനേടുന്നത്. വിദ്യുലേഖയെ തടിയുടെ പേരില്‍ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പരിഹാസത്തിനെല്ലാം മറുപടിയെന്നോണം വ്യാജ ആത്മവിശ്വാസവും യഥാര്‍ഥ ആത്മവിശ്വാസവും എന്ന തലക്കെട്ടോടെയുള്ള കുറിപ്പും തടികുറച്ച ഫോട്ടോകളും പങ്കുവയ്‍ക്കുകയാണ് വിദ്യുലേഖ രാമൻ.

ലോക്ക് ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട്  ചെയ്‍ത് 22 കിലോയാണ് വിദ്യുലേഖ തടി കുറച്ചിരിക്കുന്നത്.

തടി കുറച്ചപ്പോള്‍ ആത്മവിശ്വാസത്തെ കുറിച്ചും വിദ്യുലേഖ പറയുന്നു. നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും അത്മവിശ്വാസത്തോടെ ഇരിക്കാൻ സാധിക്കുന്നത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ടായിരുന്നു. ജീവിതകാലം മുഴുവൻ ഞാൻ അമിതവണ്ണമുള്ളവളായി ഇരിക്കുമെന്ന വസ്‍തുതയോട് പൊരുത്തപ്പെട്ടതായിരുന്നോ ആത്മവിശ്വാസമായത് എന്ന് തോന്നുന്നു.

എന്നാല്‍ ഇന്ന് ഞാൻ യഥാര്‍ഥത്തില്‍ ആത്മവിശ്വാസമുള്ളവളായിരിക്കുന്നു. കാരണം ഞാൻ വളരെ മാറിയിരിക്കുന്നു, എന്റെ ജീവിതശൈലികള്‍ മാറ്റിയിരിക്കുന്നു.

ഒരു കാര്യം വേണമെന്ന് വിചാരിച്ചാല്‍ അത് യാഥാര്‍ഥ്യമാകും എന്ന് മനസ്സിലായി. പക്ഷേ ഒന്നുണ്ട്. അച്ചടക്കം പാലിക്കേണ്ടതുണ്ട്, ആഴ്‍ചയിൽ ആറ് തവണ വ്യായാമം ചെയ്യുക. സമീകൃതാഹാരം പിന്തുടരുക.

തടി കുറയ്‍ക്കാൻ രഹസ്യമാര്‍ഗമോ ഗുളികകളോ ഇല്ല. കഠിനാധ്വാനം മാത്രം.

ജീവിതത്തില്‍ ഒന്നും എളുപ്പമല്ല. പക്ഷേ ഫലം കാണുമ്പോള്‍ വിയര്‍പ്പിന്റെയും കണ്ണീരിന്റെയുമൊക്കെ വില നമുക്ക് മനസ്സിലാകുമെന്നും വിദ്യുലേഖ പറയുന്നു.

loader