രണ്ടാഴ്‍ച വൈകും, പക്ഷേ തീയേറ്ററില്‍ തന്നെ; ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനെറ്റ്' റിലീസ് തീയ്യതി

First Published 13, Jun 2020, 2:21 PM

പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രങ്ങള്‍. 'ഡങ്കിര്‍ക്കി'നു (2017) ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന 'ടെനെറ്റി'ന്‍റെ ഒരു ലോക്കേഷന്‍ മുംബൈ ആയിരുന്നതിനാല്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രം പ്രത്യേക ശ്രദ്ധ നേടിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലും സിനിമാ തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പെടെ പലതിന്‍റെയും റിലീസ് പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ മീഡിയം ബജറ്റ് സിനിമകളില്‍ പലതും തീയേറ്റര്‍ ഒഴിവാക്കിയുള്ള ഡയറക്ട് ഒടിടി റിലീസിലേക്ക് നീങ്ങുന്നു. എന്നാല്‍ തീയേറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന നോളന്‍റെ പുതിയ ചിത്രം അത്തരത്തില്‍ ഒടിടി റിലീസിലേക്ക് മാറുമോ? ഇല്ലെന്നാണ് സഹ നിര്‍മ്മാതാക്കളും വിതരണക്കാരുമായ വാര്‍ണര്‍ ബ്രദേഴ്‍സ് അറിയിക്കുന്നത്. ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തീയ്യതിയും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

നേരത്തെ തീരുമാനിച്ചിരുന്നതില്‍ നിന്നും രണ്ടാഴ്‍ച വൈകി ചിത്രം തീയേറ്ററുകളില്‍ എത്തിക്കുമെന്നാണ് വാര്‍ണര്‍ ബ്രദേഴ്‍സിന്‍റെ അനൗണ്‍സ്‍മെന്‍റ്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് ജൂലൈ 17 ആണ്. പുതിയ തീയ്യതി ജൂലൈ 31.

പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടുന്ന കൊവിഡ് സാഹചര്യത്തില്‍ ആളുകള്‍ തീയേറ്ററിലേക്ക് വീണ്ടും എത്തുമോ എന്ന ആശങ്ക ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം ഒരു ഇടവേളയ്ക്കു ശേഷം പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് എത്തിക്കാന്‍ ടെനെറ്റ് പോലെ ഒരു ചിത്രത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഹോളിവുഡ്.

ജോണ്‍ ഡേവിഡ് വാഷിംഗ്‍ടണും റോബര്‍ട്ട് പാറ്റിന്‍സണും പ്രധാന വേഷങ്ങളിലെത്തുന്ന ടെനെറ്റ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. 200 മില്യണ്‍ ഡോളര്‍ ആണ് മുതല്‍മുടക്ക്. ഇന്‍സെപ്‍ഷന്‍, ഡങ്കിര്‍ക്ക്, ഡാര്‍ക്ക് നൈറ്റ് തുടങ്ങിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ സൃഷ്ടിച്ച ക്രിസ്റ്റഫര്‍ നോളന് കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിലും വിജയം കാണാനാവുമെന്നാണ് ഹോളിവുഡിന്‍റെ പ്രതീക്ഷ.

2019 മെയ് മാസത്തില്‍ ആരംഭിച്ച ചിത്രീകരണം ഇന്ത്യയ്ക്കു പുറമെ ആറ് രാജ്യങ്ങളിലും ഉണ്ടായിരുന്നു. ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഇറ്റലി, നോര്‍വെ, യുകെ, യുഎസ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍.

മറ്റൊരു ചിത്രത്തിന്‍റെ റിലീസ് തീയ്യതി കൂടി വാര്‍ണര്‍ ബ്രദേഴ്‍സ് നീട്ടിയിട്ടുണ്ട്. ഡിസി കഥാപാത്രമായ 'വണ്ടര്‍ വുമണി'നെ ആസ്പദമാക്കി പാറ്റി ജെന്‍കിന്‍സ് സംവിധാനം ചെയ്യുന്ന 'വണ്ടര്‍ വുമണ്‍ 1984' ആണ് ചിത്രം. ഓഗസ്റ്റില്‍ എത്തേണ്ടിയിരുന്ന ചിത്രം ഒക്ടോബറിലേ എത്തൂ.

loader