കാജലിന്റെ വരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്, ഇതാ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകളും
വിവാഹിതയാകാൻ പോകുന്ന കാര്യം നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും നടി അഭ്യര്‍ഥിച്ചു. ഗൗതം കിച്ച്‍ലുവാണ് വരൻ. ബിസിനസ്‍മാനും ഇന്റീരിയര്‍ ഡിസൈറനറുമാണ് ഗൗതം കിച്ച‍്‍ലു. 30ന് ആണ് വിവാഹം നടക്കുക. ഇപ്പോഴിതാ ഗൗതം കിച്ച‍്ലു ആരാണെന്നുള്ള വിവരവും കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകളും പുറത്തുവന്നിരിക്കുന്നു.
ഡിസേര്‍ണ്‍ ലിവിംഗ് എന്ന ഡിസൈൻ ഷോപ്പിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്‍ലു.
ഇന്റീരിയര്‍, ടെക്, ഡിസൈൻ താല്‍പര്യമുള്ള ആള്‍ എന്നാണ് ഗൗതം കിച്ച്‍ലു തന്റെ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമില്‍ ഗൗതം കിച്ച്‍ലുവിന് 12.5k ഫോളവേഴ്‍സുണ്ട്.
അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹത്തിന് ഉണ്ടാകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ മാത്രമേ വിവാഹം നടത്താനാകു. മഹാമാരി കരിനിഴല്‍ വീഴ്‍ത്തുന്നുണ്ടെങ്കിലും ഒന്നിച്ച് ഒരു ജീവിതം തുടങ്ങാനാകുന്നതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം. എല്ലാവരും നല്‍കുന്ന പിന്തുണയ്‍ക്ക് നന്ദി പറയുന്നതായും കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹമെങ്കിലും കുറെകാലത്തെ പരിചയത്തിനു ശേഷമാണ് ഇവര്‍ ഒന്നിച്ചൊരു ജീവിതം തുടങ്ങുന്നത്.
കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകള്‍.
കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകള്‍.
കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകള്‍.
കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകള്‍.