- Home
- Life
- Food
- ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും കഴിക്കേണ്ട 4 ഭക്ഷണങ്ങൾ
ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും കഴിക്കേണ്ട 4 ഭക്ഷണങ്ങൾ
പ്രായം കൂടുന്തോറും തലച്ചോറിന് സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കുകയും ഓർമ്മശക്തിയിലും ശ്രദ്ധയിലുമെല്ലാം ചെറിയ തോതിൽ കുറവുണ്ടാകുകയും ചെയ്യാറുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.
14

Image Credit : Getty
ഫാറ്റി ഫിഷ്
നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഓർമ്മശക്തി കൂട്ടാനും സഹായിക്കും. ആഴ്ചയിൽ രണ്ട് ദിവസവമെങ്കിലും ഇത് കഴിക്കുന്നത് ശീലമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : Getty
ബെറീസ്
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.
34
Image Credit : Getty
നട്സ്, സീഡ്‌സ്
ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഓർമ്മശക്തി കൂട്ടാനും ദിവസവും നട്സും, സീഡ്‌സും കഴിക്കുന്നത് നല്ലതാണ്.
44
Image Credit : Getty
ഇലക്കറികൾ
ചീര, കെയിൽ പോലുള്ള ഇലക്കറികൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ഓർമ്മശക്തി കൂട്ടാനും സഹായിക്കും.
Latest Videos

