പാൻക്രിയാറ്റിസിനെ പ്രതിരോധിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 പ്രധാന ഭക്ഷണങ്ങൾ
പാൻക്രിയാസിൽ ഉണ്ടാകുന്ന വീക്കവും അണുബാധയുമാണ് പാൻക്രിയാറ്റിസ്. ഇത് ഭക്ഷണത്തിലെ പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനുള്ള ശേഷിയെ ബാധിക്കുകയും പോഷകക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

ബ്ലഡ് ഷുഗർ കൂട്ടാതെ ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾ
പാൻക്രിയാറ്റിസ് ഉള്ളപ്പോൾ ശരീരത്തിന് കൂടുതൽ ഊർജ്ജം ആവശ്യമാണ്. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാത്ത ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ വേണം തിരഞ്ഞെടുക്കാൻ. തവിടുകളയാത്ത ധാന്യങ്ങൾ, ഓട്സ്, കടല, ചെറുപയർ, പരിപ്പ് വർഗ്ഗങ്ങൾ, ബദാം, വാൾനട്ട് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ
വീക്കം കാരണം ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടാനും പേശികൾ ക്ഷയിക്കാനും സാധ്യതയുണ്ട്. ഇത് തടയാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ചൂര, സാൽമൺ, ചിക്കൻ, മുട്ട, സോയാബീൻ, കൊഴുപ്പില്ലാത്ത തൈര്, പനീർ എന്നിവ കഴിക്കാം.
അസ്ഥികളുടെ ബലത്തിന് കാൽസ്യം ഭക്ഷണങ്ങൾ
പാൻക്രിയാറ്റിസ് രോഗികളിൽ കാൽസ്യത്തിന്റെ അളവ് കുറയാനും അസ്ഥികളുടെ ബലം ക്ഷയിക്കാനും സാധ്യത കൂടുതലാണ്. കൊഴുപ്പ് കുറഞ്ഞ തൈര്, മോര്, പാൽ, ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികൾ എന്നിവ കഴിക്കാം.
വീക്കം കുറയ്ക്കാൻ ആന്റിഓക്സിഡന്റുകൾ
കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ആന്റിഓക്സിഡന്റുകൾ സഹായിക്കും. ബ്ലൂബെറി, ക്രാൻബെറി, സ്ട്രോബെറി, കെയ്ൽ, വാൾനട്ട്, ഗ്രാമ്പൂ, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

