രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് കഴിക്കേണ്ട 4 സൂപ്പർഫുഡ്ഡുകൾ
രാത്രി നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാൻ സാധിക്കില്ല. ശരീരത്തിന് നല്ല രീതിയിലുള്ള വിശ്രമം ലഭിച്ചാൽ മാത്രമേ ആരോഗ്യം നിലനിർത്താനും സാധിക്കുകയുള്ളു. നല്ല ഉറക്കം ലഭിക്കുന്നതിന് ഈ സൂപ്പർഫുഡ്ഡുകൾ കഴിക്കൂ.
14

Image Credit : Getty
ബദാം
ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നല്ല വിശ്രമവും ഉറക്കവും ലഭിക്കാൻ സഹായിക്കും. വെള്ളത്തിൽ കുതിർത്തു കഴിക്കാവുന്നതാണ്.
Add Asianetnews as a Preferred Source

24
Image Credit : Getty
ചെറീസ്
ചെറിയിൽ ധാരാളം മെലാടോണിൻ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെറി കഴിക്കുന്നത് ശീലമാക്കാം.
34
Image Credit : Getty
വാഴപ്പഴം
വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
44
Image Credit : Freepik
ചെറുചൂടുള്ള പാലിൽ മഞ്ഞൾ ചേർക്കാം
പാൽ കുടിക്കുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും. ഇതിലേക്ക് കുറച്ച് മഞ്ഞൾകൂടെ ചേർക്കുന്നത് വീക്കം തടയാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഗുണകരമാണ്.
Latest Videos

