തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് കുടിക്കേണ്ട 5 പാനീയങ്ങൾ
ചർമ്മ സൗന്ദര്യം കൂട്ടുന്നതിന് വിലകൂടിയ ക്രീമുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താൻ അതിനാവശ്യമായ ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. തിളക്കമുള്ള ചർമ്മത്തിന് ഈ പാനീയങ്ങൾ കുടിക്കൂ.
15

Image Credit : our own
നെല്ലിക്ക ജ്യൂസ്
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടുകയും ചർമ്മാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു.
35
Image Credit : Getty
നാരങ്ങയിൽ തേൻ ചേർത്ത കുടിക്കാം
ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ അല്പം തേൻ ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കും.
45
Image Credit : Getty
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാം
മഞ്ഞളിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി, ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ പാടുകൾ അകറ്റാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കും.
55
Image Credit : Freepik
ഇളനീർ
ദിവസവും ഇളനീർ കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുലമാക്കാനും സഹായിക്കും.
Latest Videos

