മുട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ...?
ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ വിറ്റാമിനുകളും ധാതുക്കളും എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രണ്ട് മുട്ടയിൽ 25 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ചില ഗവേഷണങ്ങൾ പറയുന്നത്.
പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കലോറി കുറയ്ക്കുന്നതിന് കാരണമാകുമെന്നും ചില കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
അമിതവണ്ണത്തിനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
വിറ്റാമിൻ ബിയുടെ ഉറവിടമാണ് മുട്ട. മാത്രമല്ല സിങ്ക്, സെലിനിയം പോലുള്ള രോഗപ്രതിരോധ ശേഷി നൽകുന്ന പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ഏതൊക്കെ ആഹാരത്തിനോപ്പം മുട്ട കഴിക്കണം എന്നതും പ്രധാനമാണ്.
ചീര, തക്കാളി, കാപ്സിക്കം, മഷ്‍റൂം എന്നിവയ്ക്കൊപ്പം മുട്ട കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായകമാണ്. മുട്ട വേവിച്ചോ അല്ലെങ്കിൽ സാലഡിന്റെ കൂടെയോ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.