അവാക്കാഡോ ഭാരം കുറയ്ക്കാൻ സഹായിക്കുമോ....?
പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഫലവര്‍ഗമാണ് അവാക്കാഡോ. ബട്ടര്‍ ഫ്രൂട്ട് അഥവാ വെണ്ണപ്പഴമെന്നും അവാക്കാഡോ അറിയപ്പെടുന്നു. നല്ല കൊഴുപ്പുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, എന്നിവ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. പതിവായി അവാക്കാഡോ കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അവാക്കാഡോ കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഹൃദയത്തെ സംരക്ഷിക്കുന്നു: ആന്റി ഓക്സിഡന്റുകളുടെയും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്ന ബീറ്റാ-സിറ്റോസ്റ്റെറോൾ എന്ന പ്ലാന്റ് സ്റ്റിറോൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ദഹനം എളുപ്പമാക്കും: അവോക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള നാരുകൾ കുടലിലൂടെ ഭക്ഷണം സുഗമമായി കടന്നുപോകുന്നത് ഉറപ്പാക്കുന്നു. അവോക്കാഡോകൾ മലബന്ധത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കുന്നു.
കണ്ണിനെ സംരക്ഷിക്കുന്നു: കണ്ണുകൾക്ക് ഗുണം ചെയ്യുന്ന ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അവോക്കാഡോകളിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയിലെ പോഷകങ്ങൾ നല്ല കാഴ്ചശക്തി, ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഭാരം കുറയ്ക്കും: അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം, ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. അവോക്കാഡോകളിൽ മോണോസാചുറേറ്റഡ് ഫാറ്റ് ആണ് അരക്കെട്ട് കുറയ്ക്കാൻ കഴിവുണ്ട്.
ചർമ്മത്തെ സംരക്ഷിക്കും: അവോക്കാഡോയിലെ ധാതുക്കളുടെയും വിറ്റാമിനുകളുടെയും ആരോഗ്യകരമായ ചർമ്മത്തെ നിലനിർത്താൻ സഹായിക്കുന്നു. അവോക്കാഡോയിൽ കാണപ്പെടുന്ന കരോട്ടിനോയിഡുകൾ സൂര്യപ്രകാശം മൂലം ചർമ്മത്തിന്റെ അൾട്രാവയലറ്റ് വീക്കം കുറയ്ക്കുന്നു. ഇത് ചർമ്മത്തെ യുവത്വവും ചുളിവില്ലാത്തതുമാക്കി മാറ്റുന്നു.
ബിപി നിയന്ത്രിക്കും: രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ അവോക്കാഡോ ഫലപ്രദമായ പങ്ക് വഹിക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ല ഉറവിടവും സോഡിയം കുറവുമുള്ളതിനാൽ ഇത് രക്തസമ്മർദ്ദം സ്ഥിരമായി നിലനിർത്തുന്നു.
മുടിയെ സംരക്ഷിക്കും: അവോക്കാഡോ ഹെയർ പാക്ക് മുടിയിലിടുന്നത് മുടിയെ കൂടുതൽ ആരോഗ്യമുള്ളതാക്കാൻ സഹായിക്കും.
കാൻസറിനെ ചെറുക്കും: മോണോസാചുറേറ്റഡ് കൊഴുപ്പുകൾ കാൻസർ വിരുദ്ധ ആന്റിഓക്‌സിഡന്റുകളായ ലൈകോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ ആഗിരണം ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. അവോക്കാഡോ ബി എന്നറിയപ്പെടുന്ന അവോക്കാഡോയിലെ ഒരു സംയുക്തത്തിന് രക്താർബുദ കോശങ്ങളെ നശിപ്പിക്കാൻ കഴിയും. കാൻസറിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന ഗ്ലൂറ്റത്തയോൺ (glutathione) എന്ന ആന്റിഓക്‌സിഡന്റും ഇതിൽ അടങ്ങിയിട്ടുണ്ട്.