പുരുഷന്മാര്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ചിലത്; അറിയാം ഈ 5 ഭക്ഷണത്തെ കുറിച്ചും
First Published Dec 18, 2020, 10:05 PM IST
ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും വ്യത്യസ്തരാണെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ഡയറ്റിലും ജീവിതരീതികളിലുമെല്ലാം ഇരുകൂട്ടരും പ്രത്യേകം ചിലത് കരുതേണ്ടതുണ്ട്. 50 കടന്ന പുരുഷന്മാരില്‍ യുവാക്കളെ അപേക്ഷിച്ച് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. ഇതിന് പുറമെ ഹൃദ്രോഗം, പ്രമേഹം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലെ പല അസുഖങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട് പിടിപെടാന്‍ സാധ്യതകളേറയുണ്ട്. ഒരു പരിധി വരെ ഇത്തരം പ്രശ്‌നങ്ങളെ ഡയറ്റ് കൊണ്ട് പ്രതിരോധിക്കാം. അതിന് സഹായകമാകുന്ന ആറ് ഭക്ഷണമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്

കൊഴുപ്പടങ്ങിയ മത്സ്യം ഡയറ്റിലുള്‍പ്പെടുത്താം. സാല്‍മണ്‍ മത്സ്യം ഇതിന് ഉദാഹരണമാണ്. ഇവയിടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡ്, ആരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കുന്നു. ഒപ്പം തന്നെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും ഇത്തരം മത്സ്യങ്ങള്‍ സഹായിക്കുന്നു.

മുട്ടയാണ് അടുത്തതായി ഈ പട്ടികയിലുള്‍പ്പെടുന്ന ഭക്ഷണം. പ്രായമാകുമ്പോള്‍ പുരുഷന്മാരുടെ പേശികള്‍ ദുര്‍ബലമായേക്കാം. ഈ പ്രശ്‌നം പരിഹരിക്കാന്‍ മുട്ട ഏറെ സഹായകമാണ്. അതുപോലെ വയറ്റില്‍ കൊഴുപ്പടിയുന്നത് തടയാനും മുട്ട സഹായകമാണ്.
Post your Comments