ഈ അഞ്ച് പച്ചക്കറികൾ ഉൾപ്പെടുത്തൂ; രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം

First Published 2, Oct 2020, 9:56 AM

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ട് കൊറോണ വെെറസ് അതിവേ​ഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വെെറസിനെ ചെറുക്കാൻ വാക്സിന്റെ പരീക്ഷണങ്ങൾ രാജ്യത്ത് പുരോ​ഗമിച്ച് വരികയാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് കൊവിഡ് ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊറോണ പ്രധാനമായി ബാധിക്കുന്നത്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വന്നാൽ പെട്ടെന്ന് ​ഗുരുതരമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷി ഒറ്റ രാത്രി കൊണ്ട് വർദ്ധിപ്പിക്കാൻ പറ്റുന്ന ഒരു കാര്യമല്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നുള്ളതാണ്. രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം...

ബ്രോക്കോളി: പോഷകങ്ങളുടെ ഒരു കലവറയാണ് ബ്രോക്കോളി. മാത്രമല്ല, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാരാളം പോഷക​ങ്ങൾ ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവയും ആന്റിഓക്‌സിഡന്റുകളുടെ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു.

ഇലക്കറികൾ : ഇലക്കറികളിൽ ഫോളേറ്റ് അടങ്ങിയിരിക്കുന്നു, ഇത് ശരീരത്തെ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു, കൂടാതെ ഡിഎൻ‌എ നന്നാക്കാനും സഹായിക്കുന്നു. രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ഇലക്കറികൾ.

കൂൺ : രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഭക്ഷണത്തിൽ കൂൺ ചേർക്കുന്നത് ഏറെ നല്ലതാണ്. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ കൂൺ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.

നെല്ലിക്ക: വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. നിരവധി രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് നെല്ലിക്ക. ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യാനും നെല്ലിക്ക സഹായകമാണ്.

മഞ്ഞൾ: ധാരാളം ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ വളരെയധികം സഹായകരമാണ്. കൂടാതെ ഓർമശക്തി, തലച്ചോറിന്റെ പ്രവർത്തനം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും മഞ്ഞൾ വളരെയധികം നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും മഞ്ഞൾ സഹായിക്കും.

loader