രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

First Published May 17, 2021, 11:36 AM IST

നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം കീഴ്പ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. ശരിയായ ജീവിതശൈലി പിന്തുടർന്നാൽ ഒരു പരിധി വരെ ഈ രോഗത്തെ തടയാന്‍ സാധിക്കും. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റാമിന്‍ സിയും കൂടുതലുളളവയാണ് ഏറ്റവും അനുയോജ്യം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.